Posts

Showing posts from January 21, 2012

റബീ ഉല്‍ അവ്വല്‍ സമാഗതമാവുകയാണ്.........."

Image
സ ഫര്‍ മാസം അവസാനിക്കാനായി,ലോകത്തേക്ക് അനുഗ്രഹമായി ഉദയം ചെയ്ത പ്രവാചകര്‍ മുഹമ്മദ്‌ (സ്വ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീ ഉല്‍ അവ്വല്‍ സമാഗതമാവുകയാണ്. വിശ്വാസിയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു നില്‍കുന്ന മാസം,തങ്ങളുടെ പ്രവാചകനായ അനുഗ്രഹം തങ്ങളിലേക്ക് ചൊരിയപ്പെട്ടത്തില്‍ ലോക വിശ്വാസി സമൂഹം സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് അല്ലാഹുവിനോട് നന്ദി ചെയ്യുന്നു.പ്രവാചക ചരിത്രം ലോക സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കാനും ,പ്രവാചകന്റെ ചര്യ ജീവിതത്തില്‍ ഒന്ന് കൂടെ പകര്‍ത്താനും  പ്രവാചക   കീര്‍ത്തങ്ങള്‍ കൊണ്ട് ധന്യമാക്കാനും വിശ്വാസികള്‍ ഈ മാസം മാറ്റി വെക്കുന്നു . അത് പോലെ തന്നെ മൌലിദുകളും മൌലിദ് സദസ്സുകളും, ഭക്ഷണ വിതരണം തുടങ്ങി സന്തോഷം പ്രകടിപ്പിക്കാനും നബി സ്നേഹം ജനങ്ങളില്‍ ഉണ്ടാക്കാനും പറ്റുന്ന നിലക്കുള്ള കാര്യങ്ങള്‍ ലോക വിശ്വാസികള്‍ ചെയ്തു പോരുന്നു.മദ്രസ വിദ്ധ്യാര്‍തികളുടെ കലാ വിരുതുകള്‍ പുറത്തു കൊണ്ട് വരുന്നതിനുള്ള പരിപാടികളും ഈ മാസത്തില്‍ തന്നെയാണ് നടത്തുന്നത് . റബീ ഉല്‍ അവ്വല്‍ സന്തോഷം പ്രകടിപ്പിക്കാനുള്ള മാസമാണ്,കാരണം അല്ലാഹു മനുഷ്യര്‍ക്ക്‌ നല്‍കിയ ഒരു വലിയ അനുഗ്രഹമാണ് അല്ലാഹുവിന്റെ റസൂല്‍

മൊബൈലില്‍ മലയാളം വായിയ്ക്കാന് .. (Reading Malyalam from Mobile)

Image
  Share to Twitter   Share to Facebook   ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു. ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറി