Posts

Showing posts from May 20, 2018

നിപ്പാ വൈറസ് – ജാഗ്രത പാലിക്കുക – ലക്ഷണങ്ങളും പ്രതിരോധങ്ങളും

Image
കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ച മൂന്നുപേരുടെ രക്തം പരിശോധിച്ചതില് നിന്നും അവര് മരിക്കാന് കാരണം അതിമാരകമായ നിപ്പാ വൈറസ് ആണു എന്നു പുണെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.ഇതുവരെ 5 പേരാണു കേരളത്തില് മരണത്തിനു കീഴടങ്ങിയത്.നിപ്പാവൈറസ് വന്നാല് മരുന്നു നല്കാന് വൈകിയാല് നില അതിഗുരുതരമാകും എന്നതിനാല് നിപ്പാവൈറസിനെതിരെ നമ്മള് ജാഗ്രത പുലര്ത്തേണ്ടതാണു. എന്താണു ലക്ഷണങ്ങള് ? വൈറസ് ബാധിച്ചാല് അന്നുതന്നെ ലക്ഷണങ്ങള് കാണില്ല.ഏകദേശം 7 മുതല് 14 ദിവസം വരെ വൈറസ് ബാധ നമുക്ക് അറിയാന് സാധിക്കില്ല.തുടര്ന്നു ചെറിയ ഓക്കാനം. കഴുത്ത് വേദന,ബോധക്ഷയം,അതിശക്തമായ ചര്ദ്ദില് തുടങ്ങിയവ വന്നു രണ്ട് ദിവസത്തിനുള്ളില് രോഗി അവശനാകുന്നു.തുടര്ന്നു വൈറസിനാല് മസ്തിഷ്ക ജ്വരം ബാധിച്ച് രോഗി മരിക്കാനും കാരണമാകുന്നു. എങ്ങിനെ പടരുന്നു ? വവ്വാലുകള്,പന്നികള് എന്നിവയില് നിന്നുമാണു പ്രധാനമായും വൈറസ് പകരുന്നത്.വവ്വാലുകള് കടിച്ചതോ കാഷ്ഠിച്ചതോ ആയ കായ് ഫലങ്ങള് കഴിക്കുന്നവര്ക്കും തുറസ്സായ സ്ഥലങ്ങളില് നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന കള്ളു പോലെയുള്ളവയില് നിന്നും അണുബാധയേല്ക്കാന് സാധ്യതയുണ്ട്. എന്താണു പ്രതിരോധം ?