Posts

Showing posts from June 6, 2011

നമ്മുടെ നമസ്കാരം ഇതില്‍ ഏതില്‍ പെടും?

അസ്സലാമു അലൈകും വറഹ്മതുള്ളഹി വബരകതുഹു പ്രിയ സഹോദരീ സഹോദരന്മാരെ, ഇബ്ന്‍ അല്‍ ഖയ്യിം അല്‍ ജവ്സിയഹ്  ( റ )എന്നാ മഹാനായ പണ്ഡിതന്‍ നമസ്കാരത്തെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ഇത് സത്യവിശ്വാസികള്‍ക്ക്‌ തീര്‍ച്ചയായും അവരുടെ നമസ്കാരത്തെ വിസകലനം ചെയ്യാനും തങ്ങളുടെ നമസ്കാരം ഈ അഞ്ചില്‍ ഏതില്‍ ആണ് ഉള്പെട്ടിരിക്കുന്നത് എന്ന് തിട്ടപെടുതാനും തങ്ങളുടെ കുറവുകള്‍ നികത്തി ഏറ്റവും മികച്ച ഘട്ടത്തിലേക്ക് മുന്നേറുവാന്‍ പ്രചോദനം നല്‍കും. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീന്‍ ഒന്നാമത്തെ ലെവല്‍ : ഈ വ്യക്തി വളരെ അലസനും തിന്മകളില്‍ ഉള്‍പ്പെട്ടവനും ആയിരിക്കും. ചെയ്യുന്ന പ്രവര്‍ത്തികള്‍ പരിപൂര്‍ണമയിട്ടയിരിക്കില്ല ഇയാള്‍ ചെയ്യുക. വുള്ളൂ ചെയ്യുമ്പോഴും പൂര്‍ണത ഉണ്ടാവില്ല. നമസ്കാരം കൃത്യ സമയത്ത് നിര്‍വഹിക്കില്ല. നമസ്കാരത്തില്‍ വീഴ്ചകള്‍ ഒരു പാട് ഉണ്ടായിരിക്കും. നമസ്കാരത്തിലെ കര്‍മങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുന്നതില്‍ ഒട്ടനേകം വീഴ്ചകള്‍ സംഭവിക്കുകയും ചെയ്യും. രണ്ടാമത്തെ ലെവല്‍ : ഈ വ്യക്തി നമസ്കാരം കൃത്യമായി നമസ്കരിക്കും, വുള്ളൂ കൃത്യമായി നിര്‍വഹിക്കും, നമസ്കാരത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും, അതിന്റെ എല്ലാ നിബന്ടന