പള്ള പ്രശ്നം പറഞ്ഞു പിള്ള ചമയല്ലേ

Reply to:  പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!!!







മുട്ടിനു താഴെ തുണി കയറ്റി ഉടുത്ത്, നാല് മീറ്റര്‍ നീളത്തിലുള്ള ഓയില്‍ മുണ്ട് തലയില്‍ ചുറ്റി, കാട് മൂടിക്കിടക്കുന്ന ഏതോ ഒരു ജുമാമസ്ജിദിന്റെ ചെരുവില്‍ മോല്യാര്‍ കുട്ടികള്‍ക്ക് കിതാബ് ചോല്ലിക്കൊടുക്കെണ്ടിയിരുന്ന ഒരു മുസ്ലിയാര്‍...!

ഇന്ത്യന്‍ മുസ്ലിംകളുടെ വിശിഷ്യ കേരളക്കരയിലെ മുസ്ലിം ജന സാമന്യതിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ വളര്‍ച്ചക്ക് ചുക്കാന്‍ പിടിചെങ്കില്‍...

മൂന്നു പതിറ്റാണ്ട് മുമ്പ് കാരന്തൂരില്‍ ഒരു കോടി രൂപ ചിലവില്‍ ഒരു ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു എന്ന് കേട്ടപ്പോഴേക്കും കയറെടുത് (കാള പെറ്റെന്നു)ചാടി പുറപ്പെട്ട ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.


സമൂഹത്തില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന കുരുന്നു അഗതികളെയും,
അനാഥരേയും, ഉപ്പയുടെയും ഉമ്മയുടെയും ലാളനയെല്‍ക്കാന്‍ സോഭാഗ്യം ഇല്ലാതെ പോയ ആയിരക്കണക്കിന് യതീം മക്കളുടെയും സാരഥ്യം ഏറ്റെടുത് വിദ്യയുടെ ലോകത്തേക്ക് കയ്പിടിചു ഉയര്‍ത്തി വളര്‍ത്തി വലുതാക്കി വീടും, ജോലിയും,നല്‍കി കുടുംബവുമാക്കി മാറ്റി അവരെ സമൂഹ മധ്യത്തിലേക്ക് ... ജീവിതത്തിലേക്ക് ..ഉയര്‍ത്തി കൊണ്ട് വരാന്‍ പ്രയത്നിക്കുമ്പോള്‍..

ഇനി അതല്ല പള്ളിക്കും മറ്റുമായി കോടികള്‍ മുടക്കുന്നതിനാണ് പരാതി എങ്കില്‍ ഒന്ന് കേള്‍ക്കുക....

എഴായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മര്‍കസ് എന്നാ ഒരു സ്ഥാപനത്തിന് തന്നെ മാസത്തില്‍ ഒരു കോടി രൂപയിലടികം ചെലവ് വരുമ്പോള്‍ അതിന്റെ മുപ്പത് ശതമാനം ലഭിക്കുന്നത് കോഴിക്കോട് നഗര മധ്യത്തിലെ മര്‍കസ് കൊമേര്‍സ്യല്‍ കോംപ്ലക്സ്‌ എന്നാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ

അന്നും തരിശായ ചതുപ്പ് നിലത്തില്‍ കാന്തപുരം കോടികള്‍ വിതറി കോണ്‍ക്രീറ്റ് സൌധം ഉണ്ടാക്കി ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊട്ടും കുരവയുമായി നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

പത്തു വര്ഷം മുമ്പ് കോഴിക്കൊടിന്റെയും വയനാടിന്റെയും മലയോരങ്ങളില്‍ പട്ടിണിയും പരിവട്ടവുമായി കൂരകളില്‍ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട മുസ്ലിം കുടുംബങ്ങളെ കനേഡിയന്‍ ഡോളറിന്റെ ബലത്തില്‍ മതം മാറ്റാന്‍ ക്രിസ്തിയന്‍ മിഷനറിമാര്‍ നടത്തിയ ഗൂഡ ലക്‌ഷ്യം മനസ്സിലാക്കിയ കാന്തപുരം, സമൂഹത്തിലെ ധര്മിഷ്ടരായ സമ്പന്നരുടെ നിര്‍ലോഭമായ സഹായത്തിലൂടെ സമുഥാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീടും, പള്ളിയും,സ്കൂളും , മദ്രസയും, നിര്‍മിച് കുടുംബ നാഥന്മാര്‍ക്ക് ജോലിയും നല്‍കി അവര്‍ക്ക് അഭയം നല്‍കിയപ്പോള്‍...

നിങ്ങളുടെ ഭാഷയില്‍ "പ്രസാദം" വാങ്ങാനും ആണ്ടിനും നേര്ച്ചക്കും ക്യൂ നില്‍ക്കാനും, തക്ബീര്‍ ചെല്ലാനും ആളുണ്ടാവണം എന്ന സങ്കുചിത ചിന്ത അല്ലായിരുന്നു ആ പണ്ഡിതന് ഉണ്ടായിരുന്നത്.

അന്നും സമ്പന്നരെ കബളിപ്പിച് കാന്തപുരം കോടികള്‍ സമ്പാദിക്കുന്നു എന്ന് പാടി നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

മറ്റൊന്ന് കാന്തപുരം സമൂഹ മദ്ധ്യേ ഇറങ്ങിതിരിക്കുന്നതിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസ്ഥാനങ്ങളും,മാസികകളും, സ്ഥാപനങ്ങളുമായി ഇറങ്ങി തിരിച്ച രണ്ടു കൂട്ടര്‍ ഇന്ന് റിവേര്സ് ഗിയരിലാണ് ഓടുന്നത് എന്ന കാര്യമാണ് .,,!


കാരണം കാന്തപുരതിനെതിരെ എന്നും ഇല്ലാത്ത കോടികളുടെ കോഴ കഥകള്‍ നാട്ടില്‍ പാട്ടാക്കലായിരുന്നു ഇവരുടെ പ്രധാന ഹോബി.

ഒരു ടീം (ടീം തൌഹീദ്) സകല മുസല്മാന്മാരെയും കുരാഫിയും, കാഫിരുമാക്കി നടന്നു അവസാനം മനുഷ്യന്റെയും ജിന്നിന്റെയും പേരില്‍ തമ്മില്‍ തെറ്റി മിണ്ടാപ്രാണികളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മറു ഗ്രൂപ്കാരെ തെറി അഭിഷേകം നടത്തി
(ഇപ്പോള്‍ ഏതു ഗ്രൂപിന്റെ തൌഹീദ് ആണ് സ്വര്‍ഗത്തില്‍ കടക്കുക എന്ന് നറുക്ക് ഇടേണ്ടി വരുന്ന അവസ്ഥ )
സമുദായത്തെ സേവിക്കുന്നവര്‍ !!

സെക്കന്റ്‌ ടീം (ടീം ഹുകൂമത്) സമുദായ സംഘടന ആണോ എന്ന് ചോദിച്ചാല്‍ മറുപടി അല്ല-അതെ.. .ഇനി രാഷ്ട്രീയ സംഘടന ആണോ എന്നാണ് ചോദ്യമെങ്കില്‍ അതെ-അല്ല.
വോട്ടു ചെയ്യാമോ ? വോട്ടു പിടിക്കാമോ ? കള്ള വോട്ട് ആവാമോ?
എന്നൊക്കെ ആണ് ചോദ്യമെങ്കില്‍ നേരത്തെ കടുത്ത ഹറാം..രണ്ടായിരത്തി പത്ത് മുതല്‍ കടുത്ത ഹലാല്‍..!!
മയിലമ്മയും പ്ലാച്ചിമടയും ചെങ്ങരയും കിനലൂരുമൊക്കെ ആയി അങ്ങിനെ സമുദായ സേവനം!! നടത്തി നീങ്ങുന്നു .
ഇവരൊക്കെ ഗ്രൂപ്പ് കളിക്കും, സമ്മേളനത്തിന് പകരം സമ്മേളനത്തിനും,തിരഞ്ഞെടുപ്പിനും കോടികള്‍ തുലക്കുന്നതില്‍ ഒരു സമുദായസഹോദരങ്ങള്‍ക്കും പരിഭവമോ പരാതിയോ ഇല്ല . കാന്തപുരം ഒരു വിദേശ കാറില്‍ കയറിപ്പോയാല്‍ അത് ശരീഅത് വിരുദ്ധം!! ഇതൊക്കെ പറഞ്ഞു നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.

ഇനി ഷഹ്രെ മുബാറക് ഗ്രാന്റ് മോസ്കിലെക്ക് പോവാം .....

ലോക ഇസ്ലാമിക ഭൂപടത്തില്‍ വര്‍ത്തമാന കാല ഇന്ത്യയുടെ ,കേരളത്തിന്റെ, കോഴിക്കോടിന്റെ പങ്ക് ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഏക പണ്ഡിതന്‍ ഇന്ന് കേരളത്തില്‍ കാന്തപുരം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം മറച്ചു വെക്കരുത് .

ടീം തൌഹീടിന്റെയും ടീം ഹുകൂമാതിന്റെയും ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാതങ്ങള്‍ അകലെയാണ് കാന്തപുരത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും .

അവര്‍ സ്വപ്നം കാണുമ്പോള്‍ കാന്തപുരം പ്രവര്ത്തികമാക്കുന്നു.അതാണ്‌ വ്യത്യാസം ഇവിടെയാണ് നാപ്പത് കോടിയില്‍ ഷഹ്രെ മുബാറക് ഗ്രാന്റ് മസ്ജിദ് ചര്ച്ചയാവുന്നത് .

കുത്തബ് മീനാരും, ചാര്‍മിനാറും,റെഡ് ഫോര്‍ട്ടും നമ്മോട് പറയുന്നത് കോടികളുടെ കഥയല്ല . മറിച് ഒരു കാലഘട്ടത്തിന്റെ വിശിഷ്യ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികള്‍ നടത്തിയ തെരോട്ടങ്ങളുടെ ചരിത്ര സത്യങ്ങളയിരുന്നു.

നമുക്ക് ശേഷം പ്രളയമല്ല..അടുത്ത തലമുറക്കും ചരിത്ര സത്യങ്ങളില്‍ നിന്ന് പാഠം ഉള്‍ കൊള്ളേണ്ടതുണ്ട് . അത് കൊണ്ട് തന്നെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടിരുന്ന ഒരു സമുദായം വിദ്യഭ്യാസ വിപ്ലവത്തിന്റെ തേരിലേറി നാല് പതിറ്റാണ്ട് കാലം കൊണ്ട് നടത്തിയ സാംസ്കാരിക പരിച്ചേദാനത്തിന്റെ മായാത്ത ദീപ സ്തംബമായാണ് ഷഹ്രെ മുബാറക് അറിയപ്പെടുക .

കേവലം നിസ്കരിക്കാനുള്ള പള്ളി എന്നത് മാത്രമല്ല ….
ഒരു സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ സംഗമ ഭൂമികയാവും ഇത്. ലോക മുസ്ലിം സമൂഹം ഇന്ത്യന്‍ മുസ്ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ മുഹൂര്തങ്ങള്‍ക്ക് സാക്ഷിയാവും ഈ ഗ്രാന്റ് മോസ്ക് ...

അതിനു കുളിരേകുന്നത് തിരു നബിയുടെ തിരു കേശവും.
അത് കൊണ്ട് തന്നെയാണ് മക്കയിലെയും അബൂദബിയിലെയും പണ്ഡിത സമൂഹം തിരു കേശം സൂക്ഷിക്കാനുള്ള ഒരു അവകാശി ആയി കാന്തപുരത്തെ തിരഞ്ഞെടുത്തത് .

തിരു കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍

കേശം കയ്മാറിയവര്‍ സിലസിലയില്‍ കാന്തപുരത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത് കാണാതെ പോയത് സ്വാഭാവികം! മാത്രം . അതായത് ആരിലൂടെ തിരു കേശം അവരുടെ കയ്യില്‍ എത്തി എന്നതിന്റെ കിറു കിറുത്യമായ രേഘകള്‍ പോലും അവര്‍ കയ്മാറി.


അതിന്റെ പവിത്രതയും സൂക്ഷിപ്പും എല്ലാരെക്കാളും ഉപരി കാന്തപുരത്തിന് അറിയാമല്ലോ ..
പിന്നെ എന്തിനു ഈ പരിഭവങ്ങള്‍ ?

നിങ്ങളുടെ ഭാഷ കടമെടുത്താല്‍ "കേശ പൂജ കേന്ദ്രം" എന്നൊക്കെ പറയുമ്പോള്‍ സ്നേഹത്തോടെ ഉണര്താനുള്ളത് കാന്തപുരതോടുള്ള വിരോധം, തിരു നബിയോടുള്ള അനാദരവ് ആയി ഭവിക്കാതിരിക്കട്ടെ എന്നാണ്.

പദ പ്രയോഗത്തില്‍ അമുസ്ലികളെ പോലും കടത്തി വെട്ടി "കേശ പൂജ" തുടങ്ങാന്‍ എന്നൊക്കെ എഴുതുമ്പോഴും കാന്തപുരം എന്ന പണ്ഡിതന്‍ പുഞ്ചിരിക്കുകയാണ് . കാരണം പിന്നിട്ട മൂന്നു പതിറ്റാണ്ടില്‍ എന്ധെല്ലാം കണ്ടു കേട്ടു....
കനല്‍ പഥങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള്‍ പരിഹാസവും കബന്ധങ്ങളും അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുകയായിരുന്നു .

കല്ലെറിഞ്ഞവര്‍ പോലും പൂമാല ചാര്‍ത്താന്‍ തയ്യാറായത് ആ മനീഷിയുടെ വിശാല മനസ്കതയും ആത്മാര്‍ഥതയും തോട്ടരിഞ്ഞത് കൊണ്ടാന്‍.. തീയില്‍ കുരുത്തത് വെയിലത്ത്‌ വാടുമോ ?

വിശ്വസിച്ചാലും ഇല്ലെങ്കിലും !!!!
ഗ്രാന്റ് മോസ്കും കോടികളും വര്തയാവുമ്പോള്‍ നമ്മള്‍ പറയാതെ പോവുന്ന ഒന്നുണ്ട് ....ഇതേ കോഴിക്കോടന്‍ മണ്ണില്‍ പത്തു രൂപ വിലയുള്ള കുട്ടികള്‍ ആവേശത്തോടെ വാങ്ങിതിന്നുന്ന ഒന്നിന്‍റെ പേരില്‍, നടന്നതോ നടക്കാതതോ ആയ ഒന്നിന്‍റെ പേരില്‍ ..(നടന്നു എന്ന് കൂടുതല്‍ ആളുകള്‍ വിശ്വസിക്കാത്ത ) ചീഞ്ഞു നാറുന്ന ഭാണ്ടാതിന്റെ കഥ ലോകമരിയാതിരിക്കാന്‍ മണ്ണിട്ട്‌ മൂടുന്നതിനു പകരം കോടികളുടെ കറന്‍സി കൊണ്ട് മൂടിയ കഥ …

അതും സമുദായത്തിന്റെ ലാബല്‍ പതിപ്പിച്ച കഥ ഉമ്മരപ്പടി തന്നെ പുരപ്പുറത്തു കയറി പറഞ്ഞപ്പോഴും.. കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ തിണ്ണയില്‍ കിടന്നുരങ്ങുന്നവരെ കുറിച്ചോ.. വയനാടന്‍ മലമടക്കുകളിലെ പാവങ്ങളെ കുറിച്ചോ... മൊഴിയാന്‍ ആരുമുണ്ടായില്ല.....

എങ്ങിനെ ഉണ്ടാവും ? ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന മറ്റൊരു ടീം 

ക്യപ്ടന്ന്‍സി ,,,????  :)


കണ്ടോ പൂരം , തിരു കേശവും അതിനെ ആദരിക്കുന്ന ഒരു സംരംഭവുമായി ബന്ധപ്പെട്ടു എല്ലാവരുംകൂടി ഉസ്താദിന്റെ മേല്‍ കുതിര കേറുന്നു .....കേരളത്തിലെ ദാഇകള്ക്ക്െ
ബ്ലോഗ്‌ തുടങ്ങാന്‍
പറ്റിയ അവസരം


എത്ര ബ്ലോഗുകള്‍ ഇതേ വിഷയത്തില്‍ സജീവ മാവുന്നു എന്ന് നോക്കൂ 


http://chithrakarans.blogspot.com/2011/02/grand-mosque-kozhikode.html
-----------------------
http://www.shradheyan.com/2011/02/blog-post_09.html
----------------------
http://www.muktharuda.co.cc/2011/02/blog-post_09.html




സുന്നിസം എന്തെന്ന് മാലോകരെ അറീകാനുള്ള അവസരമാണ് വീണു കിട്ടിയത്‌ , ആദര്ശം് സന്തോഷത്തോടെയും സരസമായും അവതരിപ്പിക്കാന്‍ കഴിയുന്ന , മുഴുവന്‍ സുന്നി പ്രവര്ത്ത കരെയും , നല്ല ബ്ലോഗര്‍ ആകാന്‍ പ്രേരിപ്പിക്കെണ്ടത് ഒരാവശ്യം ആണെന്ന് തോന്നുന്നു



















Comments

Maajida said…
What you said, is simply correct, Ali.

All those who are barking against the usthaad will once come to him silent wagging the tails, when they understand how foresighted he is, and how great are his plans.
M S Ali said…
Yes,Mr.Abdul....
Exactly..
these people are jealous abt him...!
thts y thy simply commenting against him....
but thy can't do anythng him...
and he will continue his great journey..........in a very successfull way...
Unknown said…
ali ellam ok but pravajaka kosham avide ethiyal...
athine aradhikkapedum ali
kalam sakshyavum athinu

Popular posts from this blog

Chandrayaan-3 Soft-Landing Live! | M S Ali

How to Remove “Ads by Cut The Price” Adware Virus? Resolved.

How to Create HTML Signatures in Thunderbird without Learning HTML ?