പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ പ്രസംഗം നടത്തി??? ഉപ്പളയില്‍ മുജാഹിദ് പ്രഭാഷണ വേദിയിലേക്ക് കല്ലേറ്
ഉപ്പളയില്‍ മുജാഹിദ് പ്രഭാഷണ വേദിയിലേക്ക് കല്ലേറ്
മഞ്ചേശ്വരം: കെ.എന്‍.എം ഉപ്പള യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഭാഷണവേദിയിലേക്ക് കല്ലേറും അക്രമവും. അക്രമത്തെത്തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. പ്രഭാഷകനടക്കമുള്ളവര്‍ക്കു നേരെ കൈയേറ്റത്തിന് ശ്രമം നടന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. കെ.എന്‍.എം കമ്മിറ്റി 'സുന്നത്തും ബിദ്അത്തും' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ പ്രസംഗം നടത്തി എന്നാരോപിച്ച് സംഘടിച്ചുവന്ന 25ഓളം പേര്‍ സ്‌റ്റേജിലേക്ക് കല്ലെറിയുകയും പ്രഭാഷകനായ കെ.കെ. സക്കറിയ സ്വലാഹിയെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മുജാഹിദ് പ്രവര്‍ത്തകര്‍ സക്കറിയ സ്വലാഹിയെ വലയംവെച്ച് വാഹനത്തില്‍ കയറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അക്രമത്തെത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് അക്രമികളെ ലാത്തിവീശി വിരട്ടിയോടിച്ചു. സ്‌റ്റേജിലേക്ക് നടത്തിയ കല്ലേറില്‍ രണ്ട് കെ.എന്‍.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ചില സുന്നി പ്രവര്‍ത്തകരാണെന്ന് മുജാഹിദ് നേതാക്കള്‍ ആരോപിച്ചു. സമാനരീതിയില്‍ കുറച്ച് മാസങ്ങള്‍ക്കുമുമ്പ് നയാ ബസാറില്‍ മുജാഹിദ് പരിപാടിക്കിടെ അക്രമം നടന്നിരുന്നു.
Comments