AP Ustad Press Conf: കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം


ഖസ്‌റജി സഹോദരന്റേതെന്ന് പറഞ്ഞ് കൂരിയാട് നദ്‌വി പുറത്ത് വിട്ട കത്ത് ദുരൂഹം. കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം: കാന്തപുരം
കോഴിക്കോട് : മര്‍കസിനും മര്‍കസിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മറ്റു നേതാക്കളും അറിയിച്ചു.
മര്‍കസില്‍ പ്രവാചകരുടെ പുണ്യകേശം ലഭിച്ച് ആറുവര്‍ഷം കഴിഞ്ഞു. ലക്ഷകണക്കിനാളുകള്‍ അത് സന്ദര്‍ശിക്കുകയും കേശം സ്പര്‍ശിച്ച വെള്ളം പ്രവാചക ശിഷ്യന്മാര്‍ ചെയ്ത പോലെ പുണ്യത്തിന് വേണ്ടി സൗജന്യമായി ലഭ്യമാക്കുകയും ധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുണ്യ കേശം ആരാധിക്കുന്നതിന് വേണ്ടിയല്ല. ആദരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ മര്‍കസില്‍ വരുന്നത്. ഇതിനായി ഇതിന്റെ സനദ് (അടിസ്ഥാനം) പൂര്‍ണ്ണമായി അന്നു മുതല്‍ മര്‍കസില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം കഴിഞ്ഞ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഔഖാഫ് മുന്‍മന്ത്രിയുടെ മകന്‍ ഡോ: ശൈഖ് അഹ്മദ് ഖസ്‌റജി അഗോള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശരിയായ സനദ് ജനലക്ഷങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ച് ഒപ്പ് വെച്ച് കൊണ്ട് ഒരു പുണ്യ കേശവും കൂടി കൈമാറിയതാണ്. പ്രസ്തുത കേശത്തിന് പൂര്‍ണമായ അടിസ്ഥാനമുണ്ടെന്ന് അദ്ദേഹം ഒപ്പിട്ട് കൈമാറിയ രേഖയില്‍ വ്യക്തമായി പ്രസ്താവിച്ച സ്ഥിതിക്ക് അദ്ദേഹവുമായൊ മര്‍കസ് ഭാരവാഹികളുമായൊ ബന്ധപ്പെടാതെ അദ്ദേഹത്തിന്റെ സഹോദരന്റെതെന്ന് പറഞ്ഞ് കൊണ്ട് ഒരു കത്തുമായി കുപ്രചരണം നടത്തുകയാണ് ചിലര്‍. പത്രങ്ങള്‍ക്ക് അവര്‍ നല്‍കിയ കത്തും ചെമ്മാടുള്ള ഒരു സ്ഥാപനത്തിന്റെ വാര്‍ഷികത്തില്‍ പത്രക്കാര്‍ക്ക് നല്‍കിയ കത്താണെന്ന് പറഞ്ഞു കൊണ്ട് വായിച്ച കത്തും രണ്ടും രണ്ടാണ്. ഇത്തരം കബളിക്കലിലൂടെ നിസ്വാര്‍ത്ഥരായ പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സുന്നിസംഘടനാ വിരോധികള്‍.
ഇതില്‍ ആരും വഞ്ചിതരാവരുതെന്നും പത്രത്തിന് നല്‍കിയ കത്തും സ്റ്റേജില്‍ വായിച്ച കത്തും രണ്ടും രണ്ടാണെന്ന് പത്രക്കാരുടെ മുന്നില്‍ തെളിയിക്കാന്‍ മര്‍കസ് ഭാരവാഹികള്‍ സന്നദ്ധരാണെന്നും അറിയിച്ചു. മര്‍കസ് ഇന്നുവരെ ആരെയും വഞ്ചിച്ച് പണപ്പിരിവ് നടത്തിയിട്ടില്ല. വ്യക്തമായി നിര്‍മ്മിക്കാനിരിക്കുന്ന പള്ളിയെ സംബന്ധിച്ച് വിവരം നല്‍കിയതിന് ശേഷം മാത്രമാണ് സംഭാവനകള്‍ പിരിച്ചു കൊണ്ടിരിക്കുന്നത്. പത്രസമ്മേളനത്തില്‍ പ സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.
http://muhimmath.com/Details.aspx?id=5824

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."

How to Hide or unhide Your Desktop icons in Windows 10/8/7