ശഅ്‌റേ മുബാറക്: വെള്ളിയാഴ്ച കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സ്‌നേഹ സംഗമം, കാന്തപുരം സംബന്ധിക്കും






കാസര്‍കോട്: മര്‍കസിനു കീഴില്‍ കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയായ ശഅ്‌റേ മുബാറക് മസ്ജിദിന്റെ നിര്‍മാണത്തില്‍ പ്രവാചക സ്‌നേഹികളുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 6ന് വെള്ളിയാഴ്ച വൈകിട്ട് 3ന് കാസര്‍കോട്ടും 5 മണിക്ക് കാഞ്ഞങ്ങാട്ടും നടക്കുന്ന സംഗമങ്ങള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇരു കേന്ദ്രങ്ങളിലും തിരു കേശത്തെക്കുറിച്ച് വഹാബ് സഖാഫി മമ്പാട്, ത്വാഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ പ്രസംഗിക്കും. പള്ളി നിര്‍മാണത്തിനുള്ള ഫണ്ട് കാന്തപുരം നേരിട്ട് സ്വീകരിക്കുമെന്നും കാസര്‍കോട് പ്രസ്സക്ലബ്ബില്‍ വിഴിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ എന്നിവര്‍ അറിയിച്ചു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കുന്ന പാണക്കാട് സയ്യിദ് ശിഹാബ് ആറ്റക്കോയ തങ്ങള്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറായുടെ പ്രാര്‍ത്ഥനയോടെ സംഗമം ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂര്‍, എ.ബി മൊയ്തു സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.
കാഞ്ഞങ്ങാട്ട് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് നഗറില്‍ സയ്യിദ് ത്വയ്യിബ് ബുഖാരിയുടെ പാര്‍ത്ഥനയോടെയാണ് സമ്മേളനം തുടങ്ങുന്നത്. മുഹമ്മദ് റിസ്‌വിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ എ.കെ അബ്ദുല്‍ റഹമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ , ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അശ്‌റഫ് അശ്‌റഫി, തുടങ്ങിയവര്‍ സംബന്ധിക്കും.
മര്‍കസിന്റെ പുതിയ സംരംഭമായ നോളജ് സിറ്റിയോട് ചേര്‍ന്ന് 12 ഏക്കര്‍ സ്ഥലത്ത് രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയാലാണ് പുതിയ മസ്ജിന്റെ നിര്‍മാണം. പൈതൃക മുഗള്‍ മാതൃകയില്‍ ഇന്തോ-സാരസന്‍ ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദിന് 40 കോടി രൂപയാണ് മതിപ്പ് ചെലവ്. നാല് ലക്ഷം പേരില്‍ നിന്ന് 1000 രൂപ തോതില്‍ സംഭാവന സ്വീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ജില്ലയില്‍ നിന്നുള്ള ഫണ്ടാണ് വെള്ളിയാഴ്ച സ്‌നേഹ സംഗമത്തില്‍ മര്‍കസ് സാരഥി കാന്തപുരം ഏറ്റ് വാങ്ങുന്നത്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാന്തപുരത്തിന്റെ പര്യടനമുണ്ട്.
സര്‍വ്വകലാശാലാ സ്വഭവത്തോടെ എല്ലാ വിദ്യാഭ്യാസവും ഒരേ നഗരത്തില്‍ ലഭ്യമാക്കുകയെന്നതാണ് നോളജ് സിറ്റി കൊണ്ട് മര്‍കസ് ലക്ഷ്യമാക്കുന്നത്. ബഗ്ദാദ്, സമര്‍ഖന്ത് തുടങ്ങിയ പുരാതന പൈതൃക നഗരങ്ങളുടെ മാതൃകയിലായിലുള്ള സിറ്റിയോട് ചേര്‍ന്ന് തൈ്വബ ഹെറിറ്റേജ് എന്ന പേരില്‍ ജനവാസ കേന്ദ്രങ്ങളുണ്ടാകും. നൂറ് വീതം വീടുകളുള്ള വ്യത്യസ്ഥ ഹെറിറ്റേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കുമുള്ള താമസ സ്ഥലം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലൈബ്രറി, ഇസ്ലാമിക് എന്റര്‍ടൈന്‍മെന്റ് തുടങ്ങിയവയെല്ലാം സജ്ജീകരിക്കും.
ഈ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഉപയോഗിക്കാവുന്നതിനാണ് ശഅ്‌റേ മുബാറക് മസ്ജിദ് ഇത്ര ബൃഹത്തായി നിര്‍മിക്കുന്നത്. മര്‍കസിന് ലഭിച്ചിട്ടുള്ള വിശുദ്ധ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ മൂന്ന് തിരു കേശങ്ങള്‍ ഈ പള്ളിയിലായിരിക്കും സൂക്ഷിക്കുക. ഇന്ത്യയില്‍ നിലവില്‍ ഹസ്രത്ത് ബാല്‍ മസ്ജിദിലും വെല്ലൂരിലും തിരു കേശം സൂക്ഷിക്കുന്നുണ്ട്. കേരളത്തില്‍ മര്‍കസില്‍ മാത്രമാണുള്ളത്. ശഅ്‌റേ മുബാറക് മസ്ജിദിനും തിരു കേശത്തിനുമെതിരേ ചില ഒറ്റപ്പെട്ട കോണുകളില്‍ നിന്നുയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ കാന്തപുരത്തോടും അദ്ധേഹം പ്രതിനിധാനം ചെയ്യുന്ന സുന്നി സമൂഹത്തോടുമുള്ള അസൂയയാണുള്ളത്. എല്ലാ ആരോപണങ്ങള്‍ക്കും സ്‌നേഹ സംഗമത്തില്‍ കാന്തപുരവും മറ്റു നേതാക്കളും മറുപടി പറയും. രണ്ട് സംഗമങ്ങളിലുമായി പതിനായിരത്തിലേറെപ്പേര്‍ സംബന്ധിക്കും. പ്രവാചക സ്‌നേഹികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി സംഗമം മാറും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ബി.കെ അബ്ദുല്ല ഹാജി, ഹാജി അമീറലി ചൂരി എന്നിവരും പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.
തത്സമയം സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമിലും മുഹിമ്മത് സൈറ്റിലും ലഭ്യമാണ് 



Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."