നമ്മുടെ നമസ്കാരം ഇതില്‍ ഏതില്‍ പെടും?


അസ്സലാമു അലൈകും വറഹ്മതുള്ളഹി വബരകതുഹു
പ്രിയ സഹോദരീ സഹോദരന്മാരെ,
ഇബ്ന്‍ അല്‍ ഖയ്യിം അല്‍ ജവ്സിയഹ്  ( റ )എന്നാ മഹാനായ പണ്ഡിതന്‍ നമസ്കാരത്തെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ഇത് സത്യവിശ്വാസികള്‍ക്ക്‌ തീര്‍ച്ചയായും അവരുടെ നമസ്കാരത്തെ വിസകലനം ചെയ്യാനും തങ്ങളുടെ നമസ്കാരം ഈ അഞ്ചില്‍ ഏതില്‍ ആണ് ഉള്പെട്ടിരിക്കുന്നത് എന്ന് തിട്ടപെടുതാനും തങ്ങളുടെ കുറവുകള്‍ നികത്തി ഏറ്റവും മികച്ച ഘട്ടത്തിലേക്ക് മുന്നേറുവാന്‍ പ്രചോദനം നല്‍കും. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീന്‍
ഒന്നാമത്തെ ലെവല്‍ : ഈ വ്യക്തി വളരെ അലസനും തിന്മകളില്‍ ഉള്‍പ്പെട്ടവനും ആയിരിക്കും. ചെയ്യുന്ന പ്രവര്‍ത്തികള്‍ പരിപൂര്‍ണമയിട്ടയിരിക്കില്ല ഇയാള്‍ ചെയ്യുക. വുള്ളൂ ചെയ്യുമ്പോഴും പൂര്‍ണത ഉണ്ടാവില്ല. നമസ്കാരം കൃത്യ സമയത്ത് നിര്‍വഹിക്കില്ല. നമസ്കാരത്തില്‍ വീഴ്ചകള്‍ ഒരു പാട് ഉണ്ടായിരിക്കും. നമസ്കാരത്തിലെ കര്‍മങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുന്നതില്‍ ഒട്ടനേകം വീഴ്ചകള്‍ സംഭവിക്കുകയും ചെയ്യും.
രണ്ടാമത്തെ ലെവല്‍ : ഈ വ്യക്തി നമസ്കാരം കൃത്യമായി നമസ്കരിക്കും, വുള്ളൂ കൃത്യമായി നിര്‍വഹിക്കും, നമസ്കാരത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും, അതിന്റെ എല്ലാ നിബന്ടനകളും പാലിക്കുകയും ചെയ്യും. പക്ഷെ ബാഹ്യമായ ഈ കൃത്യത മുഴുവന്‍ ഈ വ്യക്തിയുടെ മാനസികമായ ചിന്ഥകള്‍ കാരണം നിഷ്ഫലമായി പോകും. പിശാചിന്റെ ദുര്ബോധനതിനു അടിമപെട്ട് ഇയാളുടെ മനസ് മറ്റു പല ചിന്തകളിലേക്കും മറ്റും വഴി മാറി പോകും.
മൂന്നാമത്തെ ലെവല്‍ : ഈ വ്യക്തി നമസ്കാരം സമയബന്ധിതമായി നമസ്കരിക്കും, നിബന്ടനകള്‍ കൃത്യമായി പാലിച്ചു കൊണ്ട് നമസ്കാരത്തെ പൂര്‍ത്തികരിക്കും, കൂടാതെ ഇദ്ദേഹം നമസ്കാരത്തില്‍ എപ്പൊഴും പിശാചിന്റെ ദുര്ബോധനതിനെതിരെ പടവേട്ടുകയായിരിക്കും. തന്റെ നമസ്കാരത്തില്‍ നിന്നും ഒരു നിമിഷം പോലും പിശാചിന് വശംവധാനായി നഷ്ടപെടുതാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കും.ഇയാള്‍ അത് കൊണ്ട് തന്റെ നമസ്കാരത്തിലും ജിഹാദിലും പ്രയത്നിച്ചു കൊണ്ടിരിക്കുന്നവന്‍ ആണ്.
നാലാമത്തെ ലെവല്‍ :  ഇയാള്‍ നമസ്കാരത്തില്‍ പ്രവേശിച്ച സമയം തൊട്ടു അത് കൃത്യാമായി അതിന്റെ നിബന്ടനകള്‍ പാലിച്ചു കൊണ്ട് ആ ആരാധന കര്‍മം ഏറ്റവും മഹത്തായ ആത്മാര്‍ഥമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്നിച്ചു കൊണ്ടിരിക്കും. നമസ്കാരത്തിന്റെ നിയമങ്ങള്‍ കൃത്യാമായി പാലിച്ചു കൊണ്ട് അതിന്റെ ഒരല്പം പോലും നഷ്ടപെടാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കും. അയ്യാളുടെ മനസ്സില്‍ ആകെയുള്ളത് തന്റെ നമസ്കാരം എങ്ങിനെ ഏറ്റവും കൃത്യാമായ രീതിയില്‍ , മനസ് കൊണ്ടും ശരീരം കൊണ്ടും നൂറു ശതമാനം കൃത്യമായി പൂര്‍ത്തിയാക്കാം എന്നാ ചിന്ത മാത്രം ആയിരിക്കും. അയാളുടെ ഹൃദയം പരിപൂര്‍ണമായി നമസ്കാരത്തില്‍ ആഴ്ന്നു കിടക്കുകയും തന്റെ രക്ഷിതാവിനു പരിപൂര്‍ണമായി കീഴ്പെട്ടു കൊണ്ട് പൂര്തീകരിക്കുകയും ചെയ്യും.
അഞ്ചാമത്തെ ലെവല്‍: മേല്പറഞ്ഞ വ്യക്തിയെ പോലെ തന്നെ ഇയാള്‍ നമസ്കാരത്തിനായി രക്ഷിതാവിന്റെ മുന്നില്‍ നില്‍ക്കും. എന്നിരുന്നാലും അതിനു മേലെയായി ഇയാള്‍ തന്റെ ഹൃദയത്തെ പൂര്‍ണമായി തന്റെ റബ്ബിന്റെ മുന്നില്‍ സമര്‍പ്പിക്കും, തന്റെ ഹൃദയത്തില്‍  തന്റെ രക്ഷിതവിനോടുള്ള ഇഷ്ടവും രബ്ബിന്റെ ഉന്നതിയെയും നിറച്ചു കൊണ്ട് തന്റെ  രക്ഷിതാവിലേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ടിരിക്കും, താന്‍ തന്റെ റബ്ബിനെ നേരില്‍ കാണുന്ന പോലെ. ദുര്ബോധനങ്ങള്‍ , ചിന്ടകള്‍ മറ്റു കാര്യങ്ങള്‍ എല്ലാം മാറിപൊകുകയും തന്റെയും തന്റെ രക്ഷിതാവിന്റെയും ഇടയിലുള്ള മറ ഉയര്തപെട്ട രീതിയില്‍ തന്റെ രക്ഷിതവിലേക്ക് സാമീപ്യം അനുഭവിക്കുകയും ചെയ്യും. നമസ്കാരത്തിന്റെ കാര്യത്തില്‍ ഈ വ്യക്തിയിം മറ്റുള്ളവരും തമ്മിലുള്ള വിത്യാസം സ്വര്ഗങ്ങളും ഭൂമിയും തമ്മിലുള്ള വിത്യാസതെക്കാള്‍ ഉന്നതം ആണ്. ഈ മനുഷ്യന്‍ തന്റെ രക്ഷിതാവുമായി വളരെ തിരക്കില്‍ ആണ്.
മേല്പറഞ്ഞ അഞ്ചു തരങ്ങളില്‍ ആദ്യത്തെ വ്യക്തി ശിക്ഷിക്കപെടും , രണ്ടാമത്തെ വ്യക്തിയുടെ കണക്കെടുപ്പ് ഉണ്ടാകും, മൂന്നാമത്തെ വ്യക്തിയുടെ തിന്മകളും കുറവുകളും മായ്ക്കപെടും, നാലാമത്തെ വ്യക്തി പ്രതിഫലാര്‍ഹാനായിരിക്കും, അഞ്ചാമത്തെ വ്യക്തി തന്റെ രക്ഷിതാവുമായി അടുത്തവന്‍ ആയിരിക്കും, തന്റെ നമസ്കാരം മനസിനും കണ്ണിനും കുളിര്‍മ ഉണ്ടാക്കുന രീതിയില്‍ നിര്‍വഹിക്കുന്നവന്‍ പരലോകത്ത് രബ്ബിന്റെ സാമീപ്യത്തിനു അര്‍ഹത ഉള്ളവന്‍ ആയിരിക്കും. ആര്‍ തന്റെ നമസ്കാരം കണ്ണിനും സന്തോഷവും കുളിര്‍മയും ആകുന്ന രീതിയില്‍ നിര്‍വഹിച്ചോ ഈ ലോകത്ത് മറ്റുള്ളവര്‍ അവനെ കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ക്ക്‌ കുളിര്‍മ കിട്ടുന്ന രീതിയില്‍ അള്ളാഹു ആക്കിതീര്‍ക്കും.
ഒരു മഹാനായ പണ്ഡിതന്റെ മഹത്തായ കാഴ്ചപാടുകള്‍. 
 (തെറ്റുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ തിരുത്തുക)
മലയാള വിവര്‍ത്തനം : ഫയ്സല്‍ ഇബ്രാഹിം.
അള്ളാഹു അനുഗ്രഹിക്കട്ടെ.

M S Ali

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."