Facebook ജീവിതത്തിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ടല്ലോ പലര്‍ക്കുമിന്ന്....

ഫേസ്ബുക്ക്, ജീവിതത്തിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ടല്ലോ പലര്‍ക്കുമിന്ന്. ചിലര്‍ അതിനെ നല്ല മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍, പലരും അത് നരകത്തിലേക്കുള്ള shortcut ആയി തെരഞ്ഞെടുത്തിരിക്കുന്നു. അശ്ലീലങ്ങള്‍ കാണാനും കാണിക്കാനും മറ്റുള്ളവരെ പരിഹസിക്കാനും, ഫിത്ന, ഏഷണി, കളവ് എന്നിവ പ്രചരിപ്പിക്കാനും എല്ലാം ഈ വേദി നന്നായി ഉപയോഗിക്കപ്പെടുന്നു. നല്ലതായാലും ചീത്തയായാലും വളരെ പെട്ടെന്ന്, വ്യാപകമായി, ആളുകളിലേക്ക്‌ ഒരേസമയം ഏത് തരത്തിലുള്ള സന്ദേശവും എത്തിക്കാമെന്നതിനാല്‍ ഫേസ്ബുക്കിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നു എന്നത് സത്യമാണെങ്കിലും ഒരു മൌസ്ക്ലിക് നരകത്തിലേക്ക് എത്തിച്ചേക്കാം എന്നതിനാല്‍ ഗൌരവം വര്‍ദ്ധിക്കുന്നു. തിന്മ ആധുനികതയുടെയും കൌതുകത്തിന്‍റെയും മേമ്പൊടി ചാര്‍ത്തി ചെയ്താലും അതൊരിക്കലും നന്മയാവുന്നില്ല. ഇന്റര്‍നെറ്റ് വഴിയായപ്പോള്‍, സര്‍ഫെസ് മെയില്‍ ഇ- മെയില്‍ ആയി എന്നല്ലാതെ അത് മെയില്‍ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. അതുപോലെത്തന്നെയാണ് ഫിത്നയും, ഈബത്തും, നമീമത്തും എല്ലാം, അവ ഇ-ഫിത്ന, ഇ-ഈബത്ത്, ഇ-നമീമത്ത് ആയി മാറും എന്നേയുള്ളൂ, അള്ളാഹു ഇതൊന്നും കണക്കില്‍ നിന്നും ഡിലീറ്റ് ചെയ്യില്ല. لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ O مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ وَبِئْسَ الْمِهَادُ (സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത്‌ നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്. തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട്‌ അവര്‍‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം! (സൂറ: ആലു ഇമ്രാന്‍ 196, 197)

Comments

Popular posts from this blog

Chandrayaan-3 Soft-Landing Live! | M S Ali

How to Remove “Ads by Cut The Price” Adware Virus? Resolved.

How to Create HTML Signatures in Thunderbird without Learning HTML ?