എങ്ങനെ ഇ മെയില്‍ വഴി പണം തട്ടിയെടുക്കാം (419 fraud, Nigerian scam )
എങ്ങനെ ഇ മെയില്‍ വഴി പണം തട്ടിയെടുക്കാം ??? www.msali.tk കൊക്കക്കോള കമ്പനിയില്‍ നിന്ന് അവാര്‍ഡുണ്ടെന്ന് വിശ്വസിപ്പിച്ച് കേരളത്തിലെ ഒരു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തതിന്റെ പേരില്‍ രണ്ട് നൈജീരിയക്കാര്‍ പോലീസിന്റെ വലയിലായ വാര്‍ത്ത ഈയിടെ വായിക്കുകയുണ്ടായി. വെളുത്ത കടലാസുകള്‍ ഡോളര്‍ നോട്ടുകളുടെ രൂപത്തില്‍ മുറിച്ച് പെട്ടിയിലാക്കി കൈമാറുന്നതിനിടെയാണ് നൈജീരിയക്കാര്‍ അറസ്റ്റിലായതത്രെ. ഇത് ആദ്യത്തെ സംഭവമല്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും കേട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് ആണ് ഇത്തരം പ്രലോഭനങ്ങളുടെയും തട്ടിപ്പിന്റെയും സ്ഥിരംവേദി. നൈജീരിയന്‍ തട്ടിപ്പുകള്‍ എന്നാണ് ഇതിനെ പൊതുവായി വിളിക്കുന്നത്. രണ്ട് കാര്യങ്ങള്‍ ആരിലും ആശങ്കയുണര്‍ത്തും. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ,100% സാക്ഷരതയുള്ള , ഇന്റനെറ്റിന്റേയും പത്ര-ദൃശ്യമാധ്യമങ്ങളുടേയും സജീവസാന്നിദ്ധ്യമുള്ള ഒരു സ്ഥലത്താണ് , ഒരു എഞ്ചിനിയറിംഗ് കേളേജ് വിദ്യാര്‍ത്ഥി ഒരു മല...