വിവാഹം ആഭാസമാക്കരുത്...!
വിവാഹം ഇസ്ലാമില്‍ വളരെ മഹത്വം കല്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ്,അത് തീര്‍ത്തും സമാധാനപരമായി,കാരണവന്മാരുടെ നേത്രത്വത്തില്‍ പരിപൂര്‍ണ്ണ ഇസ്ലാമിക അന്തരീക്ഷത്തിലായിരിക്കണം.എന്നാ ല്‍ അതിനു വിരുദ്ധമായി ഇന്ന് ചില യുവാക്കള്‍ വെടി മരുന്ന് പ്രയോഗിച്ചും പടക്കം പൊട്ടിച്ചും മറ്റുള്ളവരെ പരിഹസിക്കുന്ന രീതിയിലുള്ള പേക്കൂത്തുകള്‍ കാട്ടികൂട്ടിയും വിവാഹത്തിന്‍റെ മഹത്വം കളഞ്ഞു കുളിക്കുന്നു.എന്നാല്‍ അതിനു തടയിടേണ്ട മുതിര്‍ന്നവര്‍ അത് ചെയ്യാതെയാകുമ്പോള്‍ ദിനേന ആഭാസങ്ങള്‍ കൂടി വരുന്നു.അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ നാം ഉടന്‍ ഇടപെടെണ്ടിയിരിക്കുന്നു,അല്ലെങ് കില്‍ പിടിച്ചാല്‍ കിട്ടാത്ത ഒരു ഒരു തിന്മയായി ഇത് നില നില്‍ക്കും.വരനും വധുവും വീട്ടുകാരും അതിഥികളും ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാകും. ആകാശത്തു നിന്ന് തനിക്ക് ആശിര്‍വാദം ചൊരിയുന്ന മാലാഖമാരെയാണോ അതോ മാലാഖമാരെ അകറ്റി നിര്‍ത്തി പിശാചിനെ കൊണ്ട് വരുന്ന സ്നേഹിതന്മാരെയാണോ ഈ ദിവസം വേണ്ടത് എന്ന് തീരുമാനിക്കുക. ആഭാസങ്ങള്‍ ഉണ്ടാക്കുന്നവര്‍ എത്ര അടുത്തവര്‍ തന്നെയായാലും അവരെ തന്‍റെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ആര്‍ജ്ജവം കാണിക്കുക,അ...