അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം
അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം Tuesday, 10 May 2011 10:26 Entered By : admin തിരൂര്‍: തനിക്ക് പ്രവാചകന്റെ തിരുകേശം നല്‍കിയ യു.എ.ഇയിലെ ഡോ. അഹമ്മദ് ഖസ്‌റജി പാണക്കാട് തങ്ങള്‍ കുടുംബവുമായി ബന്ധമുള്ളയാളാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തിരൂരില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ധനശേഖരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹമ്മദ് ഖസ്‌റജിയുടെ പിതാവ് മുഹമ്മദ് ഖസ്‌റജി മന്ത്രിയായിരിക്കെ ചികിത്സാവശ്യാര്‍ഥം കോട്ടക്കലില്‍ വന്നപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. മന്ത്രിയും കുടുംബവും ഒരു മാസം താമസിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ്. അന്ന് അഹമ്മദ് ഖസ്‌റജിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതാണ്. പിന്നീട് കേരളത്തിലെത്തിയപ്പോള്‍ തന്റെ മകനൊപ്പം അഹമ്മദ് ഖസ്‌റജി പാണക്കാട്ട് പോയി ആ കുടുംബവുമായുള്ള ബന്ധം പുതുക്കിയിട്ടുണ്ട്. നബിയുടെ തിരുമുടി സൂക്ഷിക്കാന്‍ ഖസ്‌റജിയുടെ വീട്ടില്‍ പ്രത്യേക മുറിയുണ്ട്. അവിടെ വര്‍ഷത്തില്‍ രണ്ട് തവണ ഇത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാ...