ആദരണീയനായ അമ്പലക്കടവ് ഉസ്താദിന്.....
ആദരണീയനായ അമ്പലക്കടവ് ഉസ്താദിന്, അര്‍ഹിക്കുന്ന ആദരവോടെ ..... അത്ര തന്നെ ബഹുമാനത്തോടെ.... അതിലേറെ അമര്‍ഷത്തോടെ ...... നീറുന്ന മനസ്സുമായി സുന്നി ജന ലക്ഷങ്ങള്‍ക്ക് താങ്കളോട് ചിലത് പറയാനുണ്ട്.... ശഅറെ മുബാറക് വിവാദത്തില്‍ താങ്കളും ഒപ്പമുള്ള അല്പം വിവര ദോഷികളും കേരളീയ മുസ്‌ലിം സാമൂഹിക രംഗത്ത് ... സാധാരണക്കാരായ പൊതുജനത്തിന് മുന്നില്‍... ഇന്ന് വിസര്‍ജ്ജിക്കുന്ന ആരോപണ മാലിന്യങ്ങള്‍ സാമുദായിക രംഗത്തെ വല്ലാതെ മലീമസമാക്കുന്നു എന്ന വസ്തുത മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. താങ്കള്‍ ലക്‌ഷ്യം പൂര്‍ത്തിയാക്കുമ്പോള്‍ ഇവിടെ ബാക്കിയാകുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്.., മര്‍കസില്‍ ഇതിനു മുമ്പ് ഉണ്ടായിരുന്ന തിരു കേശത്തിന്റെ ആധികാരികത അന്വേഷിച്ചു താങ്കള്‍ ഖമറുല്‍ ഉലമയെ ഫോണ്‍ ചെയ്തതും ഒരു മുസ്ലിമിന് വിശ്വസിക്കാന്‍ പാകത്തില്‍ ഉള്ള തെളിവുകള്‍ ഒക്കെ കിട്ടിയിട്ടും സമൂഹ മദ്ധ്യേ അത് മറച്ചു വെച്ച് തെരുവ് നീളെ വിശുദ്ധമായ ശഅറെ മുബാറക്കിനെ പുച്ചിച്ചു തള്ളുകയും ചെയ്യുമ്പോഴും അറിയാതെ നിങ്ങള്‍ പറഞ്ഞ ഒരു വസ്തുത ഇന്ന് യൂ ടൂബ് വഴി ലോകമാകെ പ്രചരിക്കുന്നത് താങ്കളും കാണുന്നുണ്ടാകു...