AP Ustad Press Conf: കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം
ഖസ്‌റജി സഹോദരന്റേതെന്ന് പറഞ്ഞ് കൂരിയാട് നദ്‌വി പുറത്ത് വിട്ട കത്ത് ദുരൂഹം. കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം: കാന്തപുരം കോഴിക്കോട് : മര്‍കസിനും മര്‍കസിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മറ്റു നേതാക്കളും അറിയിച്ചു. മര്‍കസില്‍ പ്രവാചകരുടെ പുണ്യകേശം ലഭിച്ച് ആറുവര്‍ഷം കഴിഞ്ഞു. ലക്ഷകണക്കിനാളുകള്‍ അത് സന്ദര്‍ശിക്കുകയും കേശം സ്പര്‍ശിച്ച വെള്ളം പ്രവാചക ശിഷ്യന്മാര്‍ ചെയ്ത പോലെ പുണ്യത്തിന് വേണ്ടി സൗജന്യമായി ലഭ്യമാക്കുകയും ധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പുണ്യ കേശം ആരാധിക്കുന്നതിന് വേണ്ടിയല്ല. ആദരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ മര്‍കസില്‍ വരുന്നത്. ഇതിനായി ഇതിന്റെ സനദ് (അടിസ്ഥാനം) പൂര്‍ണ്ണമായി അന്നു മുതല്‍ മര്‍കസില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം കഴിഞ്ഞ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഔഖാഫ് മുന്‍മന്ത്രിയുടെ മകന്‍ ഡോ: ശൈഖ് അഹ്മദ് ഖസ്‌റജി അഗോള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശരിയായ സനദ് ജനലക്ഷങ്ങ...