Posts

Showing posts from April 11, 2011

സ്ത്രീധനം: കുഴിച്ചു മൂടപ്പെടേണ്ട വിപത്ത്...!

ഒ രു നിമിഷം ചിന്തിച്ചാലും........ ലോകത്തിലെ നമ്പര്‍ വണ്‍ ഓട്ടക്കാരന്‍ ജമൈക്കന്‍ താരം ഹുസൈന്‍ ബോള്‍ട്ട് അല്ല. യഥാര്‍ത്ഥത്തില്‍ പാവങ്ങളുടെ ഹൃദയം തുളച്ചുകൊണ്ട് ഓടുന്ന ഇന്നത്തെ സ്വര്‍ണത്തിന്റെ വിലയാണ്. പക്ഷെ ഇന്ന് സ്വര്‍ണത്തിനു മാത്രമല്ല വില കൂടിയിട്ടുള്ളത്, നിത്യോപയോഗ സാധനത്തിനുപോലും പൊള്ളുന്ന വിലയാണ്. എങ്കിലും പത്രമാധ്യമങ്ങളിലും മറ്റു വാര്‍ത്താമീഡിയകളിലുമൊക്കെ സ്വര്‍ണത്തിന്റെ വിലയില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്കിത്രയും ഭയാനകമായ ഒരു വാര്‍ത്തയായി അത് മാറുന്നത് കാരണം സ്ത്രീധനം - അതുതന്നെയാണ് പ്രശ്‌നം. സ്ത്രീധനത്തിന്റെ പേരില്‍ ഇന്ന് സമൂഹം അനുഭവിക്കുന്നതും ഇനി അനുഭവിക്കാന്‍ പോകുന്നതുമായ ചില നഗ്നസത്യങ്ങള്‍ നാം അറിയാതെ പോകാന്‍ പാടില്ല. മണിക്കൂറുകള്‍ വിത്യാസത്തില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുയരുമ്പോള്‍ 'എന്റെ റബ്ബേ ഇതെന്തൊരു പരീക്ഷണമാണെന്ന്' ചിന്തിച്ച് നെഞ്ചത്തു കൈവെച്ച് നെടുവീര്‍പ്പിടുന്ന പാവപ്പെട്ട രക്ഷിതാക്കള്‍ നമ്മുടെ ചുറ്റുവട്ടത്തിരിക്കുമ്പോഴും മറുഭാഗത്ത് പണത്തിന്റെയും അഹങ്കാരത്തിന്റെയും മുകളില്‍ കല്യാണ പരിപാടിയും മറ്റും കെങ്കേമമാക്ക...