തിരുകേശം സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ വ്യക്തമാക്കി കൊടുക്കും; കാന്തപുരം
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ ആദ്യമായി കാന്തപുരം പരസ്യമായ പ്രസ്താവന നടത്തി. പ്രവാചകനുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിശുദ്ധ കേശം സംബന്ധിച്ച് വിവാദത്തിനില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കാര്യത്തിലും തര്‍ക്കമുണ്ടാക്കുന്നവര്‍ ഇക്കാര്യത്തിലും തര്‍ക്കമുണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക് തിരുകേശം സം ബന്ധിച്ച് വല്ല സംശയവും ഉണ്ടെങ്കില്‍ മര്‍ക്കസില്‍ വന്നാല്‍ വ്യക്തമാക്കികൊടുക്കും. ഇല്ലാത്ത കാര്യങ്ങള്‍ പടച്ചുണ്ടാക്കുന്നത് ശത്രുതയുടെ പേരിലാണ്. തിരുകേശം മുക്കിയ വെള്ളം വിറ്റ് കാശുണ്ടാക്കി എന്നു പ്രചരിപ്പിച്ചതും ഇതിന്റെ ഭാഗം തന്നെ. മര്‍ക്കസിലെത്തി ലക്ഷക്കണക്കിനു പേര്‍ വെള്ളം കൊണ്ടുപോയി എന്നതു സത്യമാണ്. എന്നാല്‍ ഇവരില്‍ ഒരാളോടും ചില്ലിക്കാശുപോലും വാങ്ങിച്ചിട്ടില്ല. ശഅരേ മുബാറക്ക് മസ്ജിദ് നിര്‍മാണത്തിനു വേണ്ട 40 കോടി രൂപ 40 ലക്ഷം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനാണു തീരുമാനമെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലീം സമുദായത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് ...