ശൈഖുനാ ആലംപാടി ഉസ്താദ് വഫാത്തായി
ശൈഖുനാ ആലംപാടി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ വഫാത്തായി കാഞ്ഞങ്ങാട്: ആറു പതിറ്റാണ്ടുകാലം ജില്ലയുടെ ആത്മീയ രംഗത്ത് നിറ നിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പുത്തിഗെ മുഹിമ്മാത്ത് ശരീഅത്ത് കോളേജ് സദര്‍ മുദരിസുമായ എ.എം കുഞ്ഞബ്ദുല്ല മുസലിയാര്‍ ആലമ്പാടി (73) അന്തരിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉസ്താദിനെ പുലര്‍ച്ചെ നില ഗിരുതരമായതിനെത്തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിയില്‍ കിടത്തിയിരിക്കുന്ന ഉസ്താദിന്റെ ജനാസ കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 5 മണിയോടെ ഖബറടക്കം നടക്കും. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച എ.എം അബ്ദുല്ല മുസ്ലിയാര്‍ കാസര്‍കോട് ആലമ്പാടിയില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട മുദരിസ് സേവനമാണ് ആലമ്പാടി ഉസ്താദ് എന്ന എന്ന പേരില...