Reply to: പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം !!! മു ട്ടിനു താഴെ തുണി കയറ്റി ഉടുത്ത്, നാല് മീറ്റര്‍ നീളത്തിലുള്ള ഓയില്‍ മുണ്ട് തലയില്‍ ചുറ്റി, കാട് മൂടിക്കിടക്കുന്ന ഏതോ ഒരു ജുമാമസ്ജിദിന്റെ ചെരുവില്‍ മോല്യാര്‍ കുട്ടികള്‍ക്ക് കിതാബ് ചോല്ലിക്കൊടുക്കെണ്ടിയിരുന്ന ഒരു മുസ്ലിയാര്‍...! ഇന്ത്യന്‍ മുസ്ലിംകളുടെ വിശിഷ്യ കേരളക്കരയിലെ മുസ്ലിം ജന സാമന്യതിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ വളര്‍ച്ചക്ക് ചുക്കാന്‍ പിടിചെങ്കില്‍... മൂന്നു പതിറ്റാണ്ട് മുമ്പ് കാരന്തൂരില്‍ ഒരു കോടി രൂപ ചിലവില്‍ ഒരു ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു എന്ന് കേട്ടപ്പോഴേക്കും കയറെടുത് (കാള പെറ്റെന്നു)ചാടി പുറപ്പെട്ട ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്. സമൂഹത്തില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന കുരുന്നു അഗതികളെയും, അനാഥരേയും, ഉപ്പയുടെയും ഉമ്മയുടെയും ലാളനയെല്‍ക്കാന്‍ സോഭാഗ്യം ഇല്ലാതെ പോയ ആയിരക്കണക്കിന് യതീം മക്കളുടെയും സാരഥ്യം ഏറ്റെടുത് വിദ്യയുടെ ലോകത്തേക്ക് കയ്പിടിചു ഉയര്‍ത്തി വളര്‍ത്തി വലുതാക്കി വീടും, ജോലിയും,നല്‍കി കുടുംബവുമാക്...