മഅ്ദനിക്ക് നീതി ലഭ്യമാക്കണം: കാന്തപുരം
മഅ്ദനിക്ക് നീതി ലഭ്യമാക്കണം: കാന്തപുരം കോഴിക്കോട്: ബാംഗ്ളൂര്‍ സ്ഫോടന പരമ്പരക്കേസില്‍ ആരോപണവിധേയനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൌഡക്ക് എഴുതിയ കത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ല്യാര്‍ ആവശ്യപ്പെട്ടു. മഅ്ദനിക്ക് ആവശ്യമായ ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും വിചാരണ തടവുകാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നുമുള്ള ബന്ധുക്കളുടേയും മഅ്ദനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന നിയമവിദഗ്ധരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെഴുതിയത്. വിചാരണ അവസാനമില്ലാതെ നീണ്ടു പോകുന്നത് ആശങ്കാജനകമാണ്. മഅ്ദനിക്ക് മേല്‍ ചുമത്തപ്പെട്ട കേസുകളില്‍ വിചാരണ നടപടികള്‍ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തണം. വിചാരണ തടവുകാരായ പൌരന്മാര്‍ക്ക് അര്‍ഹതപ്പെട്ട മാനുഷിക പരിഗണന മഅ്ദനിക്ക് ഉറപ്പുവരുത്തണമെന്നും ദിനേന വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന...