ശഅ്‌റേ മുബാറക്: വെള്ളിയാഴ്ച കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സ്‌നേഹ സംഗമം, കാന്തപുരം സംബന്ധിക്കും
കാസര്‍കോട്: മര്‍കസിനു കീഴില്‍ കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയായ ശഅ്‌റേ മുബാറക് മസ്ജിദിന്റെ നിര്‍മാണത്തില്‍ പ്രവാചക സ്‌നേഹികളുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 6ന് വെള്ളിയാഴ്ച വൈകിട്ട് 3ന് കാസര്‍കോട്ടും 5 മണിക്ക് കാഞ്ഞങ്ങാട്ടും നടക്കുന്ന സംഗമങ്ങള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇരു കേന്ദ്രങ്ങളിലും തിരു കേശത്തെക്കുറിച്ച് വഹാബ് സഖാഫി മമ്പാട്, ത്വാഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ പ്രസംഗിക്കും. പള്ളി നിര്‍മാണത്തിനുള്ള ഫണ്ട് കാന്തപുരം നേരിട്ട് സ്വീകരിക്കുമെന്നും കാസര്‍കോട് പ്രസ്സക്ലബ്ബില്‍ വിഴിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ എന്നിവര്‍ അറിയിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കുന്ന പാണക്കാട് സയ്യിദ് ശിഹാബ് ആറ്റക്കോയ തങ്ങള്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറായുടെ പ്രാര്‍ത്ഥനയോടെ സംഗമം ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ...