ആരാണ് കാന്തപുരം?
കാ ലത്തിന് കൊള്ളാത്തവരെന്ന് അധിക്ഷേപിക്കപ്പെട്ട സുന്നീ സമൂഹത്തില്‍ നിന്ന് നയത്തിലും നടപ്പിലും നിരന്തരമായ പ്രയത്‌നംകൊണ്‌ട് പ്രതിഭാത്വം നേടിയ ഒരു അപൂര്‍വ്വ കേരളീയനെ നാം കാണുന്നു കാന്തപുരത്തില്‍; ദേശാന്തരക്കാര്‍ക്ക് തേജസ്വിയായ ശൈഖ് അബൂബക്കറില്‍. ഇതൊരു ഇതിഹാസവായനയാണ്. പുരാവൃത്തങ്ങളുടെതല്ല, മറിച്ച് മനുഷ്യസ്‌നേഹം ജീവിതപങ്കായമാക്കിയ പച്ചമനുഷ്യന്റെ ധന്യനിമിഷങ്ങളുടെ പൊന്നേടുകള്‍ പെറുക്കിക്കിട്ടിയ ഇതിഹാസം. കാലപ്രവാഹത്തിന്റെ ഏതോ തിരിവില്‍വച്ച് വിവരവും വിവേകവും പരലോകചിന്തയുമുള്ള പണ്‌ഡിതരെ മറികടന്ന് ഭൗതികാധികാരകേന്ദ്രങ്ങളിലിരിക്ക ുന്നവര്‍ സമുദായ നേതൃത്വമേറ്റെടുത്തു. മഖ്‌ദൂമുമാരും(റ) ഉമര്‍ഖാളി(റ)യും മമ്പുറം തങ്ങളും ആലി മുസ്‌ലിയാരും നല്‍കിയ ആത്മീയനേതൃത്വത്തിന്റെ ചൂടും ചൂരും പ്രബുദ്ധതയും പ്രതിഫലിച്ചിരുന്ന സമുദായത്തിനുമേല്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേതൃമാറ്റമാണ് അടിച്ചേല്‍പ്പിച്ചത്. അത് അധിനിവേശ ശക്‌തികളുടെ ആവശ്യവും കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര അധികാര കൈമാറ്റത്തിലൂടെ ഭൗതികനേതൃത്വം ആത്മീയനേതൃത്വത്തെ മൂലക്കിരുത്തി. പണ്‌ഡിതന്‍മാര്‍ക്ക് ഇത്രയേ ആകാവൂ എന്ന അലി...