ആദരണീയനായ അമ്പലക്കടവ് ഉസ്താദിന്.....
ആദരണീയനായ അമ്പലക്കടവ് ഉസ്താദിന്,
അര്‍ഹിക്കുന്ന ആദരവോടെ .....
അത്ര തന്നെ ബഹുമാനത്തോടെ....
അതിലേറെ അമര്‍ഷത്തോടെ ......
നീറുന്ന മനസ്സുമായി സുന്നി ജന ലക്ഷങ്ങള്‍ക്ക് താങ്കളോട് ചിലത് പറയാനുണ്ട്....
ശഅറെ മുബാറക് വിവാദത്തില്‍ താങ്കളും ഒപ്പമുള്ള അല്പം വിവര ദോഷികളും
കേരളീയ മുസ്‌ലിം സാമൂഹിക രംഗത്ത് ...
സാധാരണക്കാരായ പൊതുജനത്തിന് മുന്നില്‍...
ഇന്ന് വിസര്‍ജ്ജിക്കുന്ന ആരോപണ മാലിന്യങ്ങള്‍ സാമുദായിക രംഗത്തെ വല്ലാതെ മലീമസമാക്കുന്നു എന്ന വസ്തുത മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. താങ്കള്‍ ലക്‌ഷ്യം പൂര്‍ത്തിയാക്കുമ്പോള്‍ ഇവിടെ ബാക്കിയാകുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്.., മര്‍കസില്‍ ഇതിനു മുമ്പ് ഉണ്ടായിരുന്ന തിരു കേശത്തിന്റെ ആധികാരികത അന്വേഷിച്ചു താങ്കള്‍ ഖമറുല്‍ ഉലമയെ ഫോണ്‍ ചെയ്തതും ഒരു മുസ്ലിമിന് വിശ്വസിക്കാന്‍ പാകത്തില്‍ ഉള്ള തെളിവുകള്‍ ഒക്കെ കിട്ടിയിട്ടും സമൂഹ മദ്ധ്യേ അത് മറച്ചു വെച്ച് തെരുവ് നീളെ വിശുദ്ധമായ ശഅറെ മുബാറക്കിനെ പുച്ചിച്ചു തള്ളുകയും ചെയ്യുമ്പോഴും അറിയാതെ നിങ്ങള്‍ പറഞ്ഞ ഒരു വസ്തുത ഇന്ന് യൂ ടൂബ് വഴി ലോകമാകെ പ്രചരിക്കുന്നത് താങ്കളും കാണുന്നുണ്ടാകും. അന്ന്
"മര്‍കസില്‍ ഉള്ളത് തട്ടിപ്പാണെന്നും ഒറിജിനല്‍ ഉള്ളത് അബൂദാബിയിലെ പ്രവാചകാനുചരര്‍ കൂടിയായ അന്സ്വാറുകളുടെ പിന്മുറക്കാരും പ്രമുഖമായ ഖസ്റജി കുടുംബ തലവനുമായ ശൈഖ് ഖസ്റജിയുടെ കയ്യില്‍ ആണുള്ളത് എന്നും അത് റബീഉല്‍ അവ്വലിലും റമദാന്‍ ഇരുപത്തി ഏഴാം രാവിനും മാത്രമാണ് പൊതു ദര്‍ശനത്തിനു വെക്കാറുള്ളത് എന്നും അതിനെ ഞങ്ങള്‍ ആദരിക്കുന്നു"
എന്നും പരസ്യമായി പ്രസംഗിച്ച താങ്കള്‍ക്ക്( http://www.youtube.com/watch?v=wzS7YI12z3k )ഖാസിമി പറഞ്ഞ പോലെ ഉ ളു പ്പ് എന്ന മൂന്നക്ഷരം ഉണ്ടെങ്കില്‍ ... അതേ ശൈഖ് ഖസ്റജി പ്രവാചകന്റെ (സ വ ) അനുമതിയോടെ മുസ്‌ലിം ഇന്ത്യയുടെ നായകനായ ഖമറുല്‍ ഉലമയെ തിരു കേശം ഏല്‍പ്പിക്കുന്ന രംഗം പാരാ വാരം കണക്കെ പരന്നൊഴുകിയ മനുഷ്യ മഹാ സാഗരത്തിന് പുറമേ 16 -ല്‍ ഏറെ രാഷ്ട്രങ്ങളില്‍ നിന്ന് സുന്നി ഓണ്‍ലൈനിലൂടെ പതിനായിരങ്ങളുടെയും ലോക പ്രശസ്തരായ പണ്ഡിത മഹത്തുക്കളുടെയും സാന്നിധ്യത്തില്‍ സനദ് വായിച്ചു കേള്‍പ്പിച്ച്...
ആധികാരികമായി ഒപ്പ് വെപ്പിച്ച് മുസ്‌ലിം ഇന്ത്യക്ക് ,അല്ല ..ലോകത്തുള്ള മുത്ത് നബിയുടെ മുഹിബ്ബീങ്ങളുടെ നയനങ്ങള്‍ നിര്‍വൃതിയുടെ തേന്‍ തുള്ളികള്‍ വര്‍ഷിച്ച ചരിത്ര നിമിഷത്തിനു സാക്ഷിയായ ജന ലക്ഷങ്ങളോട് ഇനി പറയുക.... "അവസാനം കാന്തപുരം കോടികള്‍ കൊടുത്ത് മഹാനായ ഖസ്റജിയെയും വിലക്ക് വാങ്ങിയിരിക്കുന്നു" എന്ന്.. !! നിങ്ങള്‍ പറഞ്ഞാല്‍ ഇപ്പോഴും കയ്യടിക്കാന്‍ ഒരു കൂട്ടം കാക്കമാര്‍ ഇന്നും പീടികത്തിണ്ണയില്‍ കാത്തിരിക്കുന്നുണ്ടെന്ന് സമാധാനിക്കുക..!!!
ഒപ്പം ഒറ്റക്കിരിക്കുമ്പോള്‍ ( പത്ര സമ്മേളനമോ തെരുവ് പ്രസംഗമോ ഇല്ലാത്തപ്പോള്‍ ഒക്കെ ഒറ്റക്കാണെന്നറിയാം) നെഞ്ചത്ത് കൈ വെച്ച് ഒന്ന് ആലോചിക്കുക.. ഈ രാത്രി അസ്റാഈല്‍ എന്ന മലക്ക് എന്‍റെ റൂഹ് പിടിക്കാന്‍ വന്നാല്‍ റസൂലുല്ലഹി (സ വ ) തങ്ങളുടെ ശഅറെ മുബാറക്കിനെ കാന്തപുരത്തോടുള്ള അസൂയകൊണ്ട് താന്‍ പറഞ്ഞതും പറയിപ്പിച്ചതും ഇനി ഈ നിമിഷം ഞാന്‍ ആരോട് മാപ്പിരക്കും...? ആരെനിക്ക് സഹായത്തിനെത്തും..? ഇതൊക്കെ നമ്മള്‍ വിശ്വസിക്കുന്നവരല്ലേ ഉസ്താദേ ..?
സാധിക്കുമെങ്കില്‍ ദാറുല്‍ ഹുദാ തലവന്‍ ബഹാഉദ്ധീന്‍ സാറിനോടും ഒന്ന് സ്വകാര്യം പറയുക...
പത്ര സമ്മേളനം പരിധി വിടണ്ടാ.." ഞമ്മന്റെ പഴയ ക്ലിപ്പുകള്‍ യൂ ടൂബിലൂടെ ഏ പി കുട്ടികള്‍ നന്നായി പ്രചരിപ്പിക്കുന്നുണ്ട് എന്ന്" അല്ലങ്കില്‍ അധിക കാലം സമൂഹ മദ്ധ്യേ ഈ നാടകം പ്രദര്‍ശിപ്പിക്കാന്‍ എസ് കെ കൂടാരത്തില്‍ അഭിനേതാക്കള്‍ കാണില്ല...!!
കാന്തപുരത്തോട് വേണ്ടാ ..സമുദായത്തോട് അല്പം കൂറ് കാണിക്കാന്‍ മനസ്സ് കാണിക്കുക.. !!
നന്മകള്‍ മാത്രം നേരുന്നു.. !!
_________________________________________________________________
ഉഹ്ദ് മലയോളം സ്വര്‍ണ്ണം കിട്ടിയാലും അതു സ്നേഹ റസൂലിന്റെ മദ്ഹിനായി ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ച മഹാനായ ഹസ്വനുല്‍ ബസ്വരി (റ ) തങ്ങളാണ് ഞങ്ങള്‍ക്ക് മാതൃക..40 കോടിയല്ല .. 400 കോടിയുടെ പള്ളി പുണ്യ ഹബീബിന് വേണ്ടി നിര്‍മിക്കാന്‍ ഖമറുല്‍ ഉലമക്ക് സുന്നി ജന കോടികളുടെ പിന്തുണയുണ്ടാകും.. കപട വിശ്വാസികള്‍ നാവടക്കുക ..!!
Source: I Recived as a Mail
Comments