സുന്നി ഐക്യത്തിന് ശ്രമം തുടരും: കാന്തപുരം
Published on Mon, 04/25/2011 - 14:46 ( 34 min 3 sec ago)
മലപ്പുറം: സുന്നി ഐക്യത്തിന് തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. തങ്ങള്‍ ഐക്യത്തിന് നൂറു ശതമാനവും തയ്യാറാണ്. ഉള്ളാള്‍ തങ്ങള്‍ പറഞ്ഞാല്‍ അണികള്‍ അതിന് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും. മറുപക്ഷത്തെ സുന്നി നേതാക്കളില്‍ ചിലരും ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് തങ്ങള്‍ കരുതുന്നത്.പിന്നെ എവിടെയാണ് കുഴപ്പം എന്നാണ് തങ്ങളുടെ സംശയം. ഐക്യത്തിനുളള ശ്രമം ഇനിയും തുടരുമെന്ന് കാന്തപുരം പറഞ്ഞു. പ്രവാചകന്റെ മുടി സംരക്ഷിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദേഹം കൂട്ടിചേര്‍ത്തു.
Comments