ഇനി ഗ്രാന്റ് മസ്ജിദിലേക്ക് നടക്കുക...!
ഇനി ഗ്രാന്റ് മസ്ജിദിലേക്ക് നടക്കുക.
അതിനു മുമ്പ്, പള്ളി നിര്മ്മാണവും പാവങ്ങളെ സഹായിക്കലും കൂട്ടികുഴക്കാന്കരുതിക്കൂട്ടി നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയാതിരിക്കാന് നിവര്ത്തിയില്ല.
ചോര്ന്നൊലിക്കുന്ന കൂരയുള്ളവനെയും ഒരു നേരെത്തെ ഭക്ഷണത്തിനുവകയില്ലാത്തവനെയും ഒരുകൈ സഹായിക്കാന് മറ്റാരെക്കാളും മുന്പന്തിയിലുള്ള മനുഷ്യസ്നേഹിയാണ് കാന്തപുരം. ഒരു അര മണിക്കൂറെങ്കിലും ഉസ്താതിന്റെ കൂടെചെലവഴിക്കാന് ഇക്കൂട്ടര് തയ്യാറാവുക.
കാന്തപുരവും സംഘടനയും നടത്തുന്ന കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യപ്രവര്ത്തനങ്ങള് ഭൂമി മലയാളത്തില് പറഞ്ഞു ഫലിപ്പിക്കേണ്ട കാര്യമില്ല. അത്വിശദീകരിക്കാന് മിനക്കെടുന്നത് മര്യാദക്കെടാണെന്ന് മനസ്സിലാക്കുന്നു. ആയിരക്കണക്കിന്അനാഥകളെ അറിവും അന്നവും നല്കി, അവരെ സമൂഹത്തിന്റെ മുന് നിരയിലേക്ക് കൈപിടിച്ചുയര്ത്തിയ ആ തേജസ്വിയായ പണ്ഡിതന് സ്ഖ്ഹാഫി ബിരുദം നേടി മര്ക്കസിന്റെപടിയിറങ്ങുമ്പോള് യുവ പണ്ഡിതന്മാരെ പതിവായി ഓര്മ്മിപ്പിക്കാറുള്ള വിശുദ്ധ വാക്യംഇതാണ് "അറാഹിമൂന.... ഇരഹമു മന് ഫില് അര്ളി യര്ഹമുക്കും മന് ഫിസ്സമാഅ'' (ഭൂമിയിലുള്ളവരോട് നിങ്ങള് കരുണ കാണിക്കുക; ആകാശത്തുള്ളവന് നിങ്ങളോട് കരുണകാണിക്കും). ജീവകാരുണ്യ പ്രവര്ത്തനം ജീവിത വ്രതമാക്കണമെന്നാണ് ഉസ്താദ്ശിഷ്യന്മാരെ ഉണര്ത്താരുള്ളത്. വയനാട്ടിലെയും പാലക്കാട്ടെയും കൂരകളില്കാന്തപുരത്തിന്റെ സഹായ ഹസ്തം പതിവായി കാത്തു നില്ക്കുന്നവര്ഇപ്പോഴുമുണ്ടെന്ന് സാന്തര്ഭികമായി ഉണര്ത്തിക്കൊള്ളട്ടെ.
പള്ളി പണിയുന്നതും പാവങ്ങളെ സഹായിക്കുന്നതും കൂട്ടികുഴക്കേണ്ടതില്ല. രണ്ടുംഒരേപോലെ നടക്കട്ടെ. മുഴുവനാളുകളും ദാരിദ്ര്യ രേഖക്ക് മുകളിലായിട്ടു പള്ളി പണിതുടങ്ങാമെന്ന് വെച്ചാല് ഭൂമിയില് ഒരൊറ്റ മിനാരങ്ങളും തല പൊക്കില്ല. വിശുദ്ധഹറമുകള്ക്ക് ദിനേന ചിലവാക്കുന്നത് കോടികളാണ്. അത് ആഫ്രിക്കയിലെ പട്ടിണികിടക്കുന്നവന് നല്കിക്കൂടെ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്? പട്ടിണികിടക്കുന്നവന് അന്നം നല്കുന്നത് ഒരു ഭാഗത്ത് നടക്കട്ടെ, പള്ളിയും വിദ്യാഭ്യാസസമുച്ചയങ്ങളും ഭൂമിയില് ഉയര്ന്നു പൊങ്ങട്ടെ.
മസ്ജിദുകളും മിനാരങ്ങളും ഒരു ജനതയുടെയും സംസ്കൃതിയുടെയും അടയ ാളപ്പെടുത്തലുകളാണ്. ഇന്ത്യ മഹാ രാജ്യത്തിന് എക്കാലവും അഭിമാനിക്കാവുന്ന ഒരുസാംസ്കാരിക സമുച്ചയം മലയാളക്കരയില് ഉയരട്ടെ. അതിനു കാന്തപുരം തന്നെ നേതൃത്വംനല്കട്ടെ. പടച്ച തമ്പുരാന് ആയുസ് നല്കുമെങ്കില് നമുക്ക് കാണാം, ആ വലിയസ്വപനത്തിനു പിന്നുലുണ്ടായിരു ന്ന ദീര്‍ഘ ദര്ശനങ്ങള് എന്തെല്ലാമാണെന്ന്. ബിഇദ്നില്ലാഹ്.
നഗര പരിധിക്കു പുറത്തെ പന്ത്രണ് ടെക്കരില് പന്ത്രണ്ട് ഏക്കറില് തലയുയാര്ത്തന്പോകുന്ന ഗ്രാന്ഡ് മസ്ജിദിനു പിന്നിലെ കിനാവുകള് എന്തൊക്കെയാണ്? അതിനു മുമ്പ്അറിയുമോ നിങ്ങള്ക്ക്, മാര്ക്കസെന്ന പൂങ്കാവനത്തില് വിദ്യാമൃതം നുകരാന് വരുന്നപൂമ്പാറ്റകള് എവിടെ നിന്നോക്കെയാണെന്ന്? കാനടയിലെയും അമേരിക്കയിലെയുംയുറോപ്യന് രാജ്യങ്ങളിലെയും ചെറുപ്പക്കാര് ഇസ്ലാമിന്റെ മധു നുകരാന് മര്കസുമായിബന്തപ്പെടാന് തുടങ്ങിയിട്ട് കാലമേറെയായി. അത് പറയുംമുമ്പ് ,
സകല വൈജ്ഞാനീയങ്ങളും കൈപ്പിടിയി ലോതിക്കിയിരുന്ന സമുദായമായിരുന് നു ഇത്. ഗണിത ശാസ്ത്രം, വാന ശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നുവേണ്ട അറിവിന്റെസകലമാന ഉറവിടവും മുസ്ലിം സമുദായത്തിന്റെ മടിയിലായിരുന്ന ഒരുകാലഘട്ടമുണ്ടായിരുന്നു. നാമൊക്കെ വായിച്ചിട്ടുണ്ട് ഒരു മുസ്ലിം സ്പെയിനിനെക്കുറിച്ച്,കോര്ഡോവ യുനിവേര്സിറ്റിയെക്കുറിച്ച്!. നഷ്ടപെട്ടുപോയ ആ പഴയകാല പ്രതാപം തിരിച്ചു പിടിക്കനാകുമോ നമുക്ക്? ഒരു വലിയ സ്വപ്നം കാണാന്ശ്രമിക്കുകയാണ് ഞങ്ങള്‍. ലോകം മുഴുവന് വിദ്യയുടെ വെളിച്ചം തേടിമലയാളക്കരയിലെത്തുന്ന ഒരു വലിയ സ്വപ്നം.
അതെ, പന്ത്രണ്ട് ഏക്കറും ഗ്രാന്റ് മോസ്ക്കും മാത്രമല്ല, അതിനോടനുബന്തമായി ഒരു'ഗ്ലോബല് നോളെജ് സിറ്റി' യാണ് പണിയാന് പോകുന്നത്, മുന്നൂറേക്കരില്!!. അതെവെളുത്ത സായിപ്പിന്റെ നാട്ടില് നിന്നും, കറുത്ത ആഫ്രിക്കയുടെ മണ്ണില് നിന്നും വെളിച്ചംതേടി മാര്ക്കസിനെ വലയം വെക്കുന്ന അതിഥികള്ക്ക് പറവതാനിയോരുക്കുകയാണ്മര്ക്കസ്. അതാണ് 'ഗ്ലോബല് നോളെജ് സിറ്റി' ലക്ശ്യമാക്കുന്നത്.
നൂറ്റാണ്ടുകള്ക്കും തലമുറകള്ക്കും അഭിമാനമായി പറയാവുന്ന ഒരു വിശ്വ വിദ്യാലയവുംഒരു ലോകോത്തര ലൈബ്രറിയും മലയാള മണ്ണില് സ്ഥാപ്പിക്കുക. ആ വലിയ സ്വപ്നസാക്ഷാല്ക്കാരത്തിനു വില പറയുന്നവരോട് ഞങ്ങള് തര്ക്കിക്കാനില്ല. 'വിദ്യാ ധനം സര്വ്വധനാല് പ്രധാനം' എന്നാണ് ഞങ്ങള് പഠിച്ചിട്ടുള്ളത്. ഗ്രാന്റ് മോസ്ക്കും മ്യൂസിയവുമടങ്ങുന്നസമുച്ചയം ആ വലിയ സ്വപ്നത്തിന്റെ ഉപോല്പ്പന്നമാണ്.
ഗ്രാന്റ് മോസ്കില് പ്രവാചക തിരുകേശം എന്തിനാണ് സ്ഥപ്പിക്കുന്നത് എന്നായി അടുത്തച്യോദ്യം!! മര്ക്കസ് വിരോധം മൂത്ത് തിരുകേശത്തെ അപമാനിച്ച് പേന ചലിപ്പിക്കാന്ധൈര്യപ്പെടുന്ന പരിഷ്കരണവാദികളോട് ഞങ്ങള്ക്കൊന്നും പറയാനില്ല. എന്നാല് ഞങ്ങള്എന്തിനു പുണ്യ റസൂലിന്റെ തിരുകേശം സൂക്ഷിക്കുന്നുവെന്നു പറയാം. അതിനു മുമ്പ്അല്പം ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കേണ്ടതുണ്ട്.
എന്തിനായിരുന്നു പ്രവാചകപ്രഭു തലമുണ്ഡനം ചെയ്തപ്പോള് അവിടെത്തെ ശരഫാക്കപ്പെട്ടകേശങ്ങള് ഓരോന്നും സ്വഹാബികള്ക്കിടയില് വിതരണം ചെയ്തത്? ബുഖാരിയുംമുസ്ലിമും റിപ്പോര്ട്ട് ചെയ്ത സംബവമല്ലേ അത്? (മു.1305). നിഷേടിക്കനാകുമോവിമര്ശകര്ക്ക്?
സുഗന്തപൂരിതമായ അവിടെത്തെ വിയര്പ്പു തുള്ളികള്ക്ക് അനുചരര്‍ തിക്കി ത്തിരക്കിയിട്ടില്ലേ? എന്തിനായി രുന്നു അത്? തിരുകേശത്തിലും അവിടത്തെ അനുചരര്ബറാക്കത്തെടുത്തത് ചരിത്ര ഗ്രന് ഥങ്ങളില്‍ കാണുന്നില്ലേ? ഉമ്മു സലമ ബീവി (റ)രോഗ ശമനത്തിന് തിരുകേശം മുക്കിയ വെള്ളം ഉപയോഗിച്ചിരുന്നുവെന്നു ഹദീസ്ഗ്രന്ഥങ്ങള് പറയുന്നു.
പ്രമുഖ സ്വാഹാബി ഖാലിദ് ബിന് വലീദിന്റെ തൊപ്പി പ്രശസ്തമായതെങ്ങിനെ?തിരുനബിയുടെ ഒരു മുടി അതില് തുന്നിപിടിപ്പിച്ചിരുന്നു. ആ സ്വഹാബി വര്യന് വല്ലാത്തആത്മ ധൈര്യമായിരുന്നു അതില്പ്പിന്നെ. യുദ്ധങ്ങളില് വിജയം വരിച്ചത് ആകരുത്തുകൊണ്ടയിരുന്നുവെന്നു ആ സ്വഹാബി വര്യന്‍!. ഒരു യുദ്ധ വേളയില് ആ തൊപ്പികാണാതായപ്പോള് ആ മഹാന് അനുഭവിച്ച ബേജാറും വേദനയും ചരിത്രംപടിച്ചവര്ക്കറിയാം. അത് 'കേഷപൂജ' യായിരുന്നില്ല. അടങ്ങാത്ത പ്രവാചകപ്രേമമായിരുന്നു.
തിരുകേശ സൂക്ഷിപ്പില് ഞങ്ങളുടെയും ചേതോവികാരം മറ്റൊന്നല്ല. ഞങ്ങളുടെ സ്വപ്നപദ്ധതിയുടെ നടുവിലത്തെ താഴികക്കുടത്തിന് താഴെ ആ 'അമൂല്യ നിധി'യിരിക്കുന്നത് ഞങ്ങള്ക്കൊരു ധൈ ര്യമാണ്. ഇനിയും കാതങ്ങള്‍ സഞ് ജരിക്കാനുണ്ട്.വഴികളില് എതിര്പ്പിന്റെ മുള്ള് വേലികള്‍ ഉള്ളത് ഞങ്ങള് കാണുന്നു. അത് തട്ടിമാറ്റിഅതിവേഗം മുന്നേറാന് ഞങ്ങള്ക്ക് കരുത്തു പകരാന് ഇനി 'ഹസ്രത്ത് ബാല്‍'തുണയായുണ്ട്. ഖാലിദ് ബിന് വലീദിന് പോരാടാന് ലഭിച്ച ധൈര്യവും
ഇനി 'ഹസ്രത്ത്ബാല്‍' തുണയായുണ്ട്. ഖാലിദ് ബിന് വലീദിന് പോരാടാന് ലഭിച്ച ധൈര്യവും കരുത്തും ഞങ്ങളുടെകൈകളില് ലഭിച്ച നിര്വൃതി ഞങ്ങള് മറച്ചു വെക്കുന്നില്ല. പ്രവാചകപ്രഭു തന്നെ കൂടെയുള്ളത്
Comments