Have a great year ahead! YEAR"! 2012
ഒ രു വര്‍ഷം , അഥവാ 365 ദിവസം കൂടെ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞു യി , നമ്മില്‍ കൂടുതല്‍ പേര്‍ക്കും ഒരു വര്‍ഷം നഷ്ടപ്പെട്ടു എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത്.കേവലം 65 വയസ്സ് മാത്രം ആയുസ്സ് ലഭിക്കുന്ന നമുക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒരിക്കലും നികത്താന്‍ സാധിക്കാത്ത വന്‍ നഷ്ടം തന്നെയാണ്.ഈ സമയത്ത് എല്ലാവരും ഗ്രീറ്റിംഗ് അയക്കാനും , പുതു വത്സരം ആഘോഷിക്കാനും തയ്യാറെടുക്കുമ്പോള്‍ , നമുക്ക് നഷ്ടപ്പെട്ട ഒരു വര്‍ഷം വെച്ച് നമ്മെ തന്നെ വിചാരണക്ക് വിധേയമാക്കുകയും , പുതു വത്സരത്തില്‍ ആ നഷ്ടങ്ങള്‍ നികത്തി ജീവിക്കാനുള്ള പ്രതിജ്ഞ യും എടുക്കാം."സ്വയം വിചാരണ നടത്തുകയും പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍" എന്ന പ്രവാചക വചനം നമുക്ക് സ്മരിക്കാം. ഒരു വിശ്വാസിയുടെ സകല പ്രവര്‍ത്തനങ്ങളും ; പ്രഭാതം മുതല്‍ പ്രോദോഷം വരെയുള്ള ഓരോ ചലനങ്ങളും , അവന്‍റെ സമ്പത്തിന്റെ ഓരോ ക്രയ വിക്രയങ്ങളും , പരലോക നന്മ ലക്‌ഷ്യം വെച്ചതാവേണ്ടതുണ്ട്.നിര്‍ബന്ധ ആരാധനകളില്‍ എത്ര മാത്രം കണിശത നാം പുലര്‍ത്തി , പ്രതിഫലാര്‍ഹാമായ ...