Have a great year ahead! YEAR"! 2012


രു വര്‍ഷം ,അഥവാ 365 ദിവസം കൂടെ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞു യി,നമ്മില്‍ കൂടുതല്‍ പേര്‍ക്കും ഒരു വര്‍ഷം നഷ്ടപ്പെട്ടു എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത്.കേവലം 65 വയസ്സ് മാത്രം ആയുസ്സ് ലഭിക്കുന്ന നമുക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒരിക്കലും നികത്താന്‍ സാധിക്കാത്ത വന്‍ നഷ്ടം തന്നെയാണ്.ഈ സമയത്ത് എല്ലാവരും ഗ്രീറ്റിംഗ് അയക്കാനും,പുതു വത്സരം ആഘോഷിക്കാനും തയ്യാറെടുക്കുമ്പോള്‍, നമുക്ക് നഷ്ടപ്പെട്ട ഒരു വര്‍ഷം വെച്ച് നമ്മെ തന്നെ വിചാരണക്ക് വിധേയമാക്കുകയും ,പുതു വത്സരത്തില്‍ ആ നഷ്ടങ്ങള്‍ നികത്തി ജീവിക്കാനുള്ള പ്രതിജ്ഞ യും എടുക്കാം."സ്വയം വിചാരണ നടത്തുകയും പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍" എന്ന പ്രവാചക വചനം നമുക്ക് സ്മരിക്കാം.
ഒരു വിശ്വാസിയുടെ സകല പ്രവര്‍ത്തനങ്ങളും ;പ്രഭാതം മുതല്‍ പ്രോദോഷം വരെയുള്ള ഓരോ ചലനങ്ങളും ,അവന്‍റെ സമ്പത്തിന്റെ ഓരോ ക്രയ വിക്രയങ്ങളും,പരലോക  നന്മ ലക്‌ഷ്യം   വെച്ചതാവേണ്ടതുണ്ട്.നിര്‍ബന്ധ ആരാധനകളില്‍ എത്ര മാത്രം കണിശത നാം പുലര്‍ത്തി,പ്രതിഫലാര്‍ഹാമായ ആരാധനകള്‍ എത്ര മാത്രം നാം നിര്‍വഹിച്ചു,കുടുംബ -അയല്‍വാസി ബന്ധങ്ങള്‍ എത്ര മാത്രം നാം പാലിച്ചു,സമ്പത്തിന്റെ ക്രയ വിക്രയങ്ങള്‍ എത്ര മാത്രം കണിശത പുലര്‍ത്തി,നിര്‍ബന്ധ സകാത്ത്  ശരിയായ രീതിയില്‍ കൊടുത്തു വീട്ടിയോ.ഇസ്ലാമിലെ തന്‍റെ  സഹോദരങ്ങളെ എത്ര മാത്രം സഹായിച്ചു,ഇസ്ലാമിക പ്രബോധനം എത്ര മാത്രം നിര്‍വഹിച്ചു,ഇസ്ലാമിന്‍റെ ശത്രുക്കളെ പ്രതിരോധിക്കാന്‍ എത്ര മാത്രം സഹകരിച്ചു,നബി സ്നേഹം ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാനും നബി വിരോധികളെയും നബിയുടെ ആസാറുകളെ നിന്ദിക്കുന്നവരെയും    പ്രതിരോധിക്കാന്‍ എത്ര മാത്രം ശ്രമിച്ചു തുടങ്ങി ഓരോ കാര്യങ്ങളും വിചാരണ  ചെയ്യപ്പെടണം.
നമുക്ക് നഷ്ടങ്ങള്‍ ഓരോന്നും മനസ്സിലാക്കി നമ്മുടെ ലകഷ്യത്തിനു വേണ്ടി യുള്ള ദൃഡ പ്രതിജ്ഞ ആവട്ടെ നമ്മുടെ പുതു വത്സര ദിനാഘോഷം.മദ്യത്തിനും മദിരാശിക്കും  എതിരെയുള്ള ശക്തമായ പ്രചാരണം ആവട്ടെ നമ്മുടെ പുതു വത്സര പ്രമേയം.വഹ്ഹാബിസംഷിയാഇസം ,ഖാദിയാനിസം,മൌദൂദിസം തുടങ്ങിയ ഇസ്ലാമിക ശത്രുക്കള്‍ക്കെതിരെയുള്ള ശക്തമായ പ്രോബോധനം ആവട്ടെ നമ്മുടെ പുതു വത്സര സന്ദേശം.സുന്നി ഐക്യത്തിനുള്ള ശക്തമായ ശ്രമവും അതിനു തടയിടുന്നവര്‍ക്കെതിരെയുള്ള ശക്തമായ പ്രചാരണവും ആവട്ടെ നമ്മുടെ ലക്‌ഷ്യം.അഴിമതി മുക്തമായ ഭരണം അതാവട്ടെ നമ്മുടെ രാഷ്ട്രീയം. 



                                                    
Wishing u a very Happy "NEW YEAR"!  2012

                                                                                                                              
 -Regards,
  M S Ali, Dubai.

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."