റബീ ഉല്‍ അവ്വല്‍ സമാഗതമാവുകയാണ്.........."

ഫര്‍ മാസം അവസാനിക്കാനായി,ലോകത്തേക്ക് അനുഗ്രഹമായി ഉദയം ചെയ്ത പ്രവാചകര്‍ മുഹമ്മദ്‌ (സ്വ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീ ഉല്‍ അവ്വല്‍ സമാഗതമാവുകയാണ്.








വിശ്വാസിയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു നില്‍കുന്ന മാസം,തങ്ങളുടെ പ്രവാചകനായ അനുഗ്രഹം തങ്ങളിലേക്ക് ചൊരിയപ്പെട്ടത്തില്‍ ലോക വിശ്വാസി സമൂഹം സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് അല്ലാഹുവിനോട് നന്ദി ചെയ്യുന്നു.പ്രവാചക ചരിത്രം ലോക സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കാനും ,പ്രവാചകന്റെ ചര്യ ജീവിതത്തില്‍ ഒന്ന് കൂടെ പകര്‍ത്താനും പ്രവാചക കീര്‍ത്തങ്ങള്‍ കൊണ്ട് ധന്യമാക്കാനും വിശ്വാസികള്‍ ഈ മാസം മാറ്റി വെക്കുന്നു.


അത് പോലെ തന്നെ മൌലിദുകളും മൌലിദ് സദസ്സുകളും, ഭക്ഷണ വിതരണം തുടങ്ങി സന്തോഷം പ്രകടിപ്പിക്കാനും നബി സ്നേഹം ജനങ്ങളില്‍ ഉണ്ടാക്കാനും പറ്റുന്ന നിലക്കുള്ള കാര്യങ്ങള്‍ ലോക വിശ്വാസികള്‍ ചെയ്തു പോരുന്നു.മദ്രസ വിദ്ധ്യാര്‍തികളുടെ കലാ വിരുതുകള്‍ പുറത്തു കൊണ്ട് വരുന്നതിനുള്ള പരിപാടികളും ഈ മാസത്തില്‍ തന്നെയാണ് നടത്തുന്നത്.


റബീ ഉല്‍ അവ്വല്‍ സന്തോഷം പ്രകടിപ്പിക്കാനുള്ള മാസമാണ്,കാരണം അല്ലാഹു മനുഷ്യര്‍ക്ക്‌ നല്‍കിയ ഒരു വലിയ അനുഗ്രഹമാണ് അല്ലാഹുവിന്റെ റസൂല്‍(S.A),ആ സന്തോഷത്തില്‍ വിശ്വാസി നിര്‍ബന്ധമായും സന്തോഷം പ്രകടിപ്പിക്കേണ്ടത് ഉണ്ട് താനും.


നബി ചരിത്രം ശരിയായ രീതിയില്‍ മനസ്സിലാക്കാത്തവര്‍ ആണ് ഇന്ന് കൂടുതലും,ആ ചരിത്രം ശരിയായ രീതിയില്‍ പഠിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാവേണ്ടത്‌ ഉണ്ട്.നബിയെ ശരിയായി മനസ്സിലാക്കിയാലേ ഇസ്ലാം തന്നെ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കൂ,അത് കൊണ്ട് ഈ റബീ ഉല്‍ അവ്വല്‍ മാസം നമുക്ക് അതിനു വേണ്ടി മാറ്റി വെക്കാം(ഒരു മാസം കൊണ്ടോ ഒരു വര്‍ഷംപഠിച്ചു തീര്‍ക്കാന്‍ പറ്റുന്നതല്ല പ്രവാചക ചരിത്രം എങ്കിലും)  .


നബിയെ കുറിച്ച് കഴിയുന്നത്ര പുസ്തകങ്ങള്‍ വായിക്കാന്‍ നാം ശ്രമിക്കേണ്ടത് ഉണ്ട്.
മഹാനായ പ്രവാചഗര്‍  മുത്ത്‌ നബി (സ.അ ) തങ്ങളുടെ ആശയങ്ങള്‍ നമ്മുടെ ജീവിടത്തില്‍ പഗര്താന്‍ കഴിയുന്നത്ര ശ്രമിക്കുഗ.
അതിനു അള്ളാഹു രബ്ബുല്‍ ഹിസാത്തെ  നമ്മെ സഹായികട്ടെ ആമീന്‍...

എം .എസ് .അലി ദുബായ് .
M.S Ali,Dubai

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."