തിരുകേശം; പിണറായിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല- കാന്തപുരം
കോഴിക്കോട്: തിരുകേശവിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ളെന്ന് കാന്തപുരം എ.പി അബുബക്കര്‍ മുസ്ല്യാര്‍. വടകരയില്‍ പിണറായിയുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ളെന്നും ഇസ്ലാം മതത്തെ കുറിച്ച് അഭിപ്രായം പറയാന്‍ മറ്റു മതവിശ്വാസികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അധികാരമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതക്ക് കാരണമാകുമെന്നും എ.പി പറഞ്ഞു. രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ളെന്നും എ.പി മുന്നറിയിപ്പ് നല്‍കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്ന ഇക്കാലത്ത് ആള്‍ദൈവങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നും ഏത് മുടിയും കത്തുമെന്ന കാര്യത്തില്‍ സംശയമില്ളെങ്കിലും മുടി കത്തുമെന്നും കത്തില്ളെന്നുമുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പിണറായി തന്‍്റെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. http://www.madhyamam.com/news/153018/120220 www.msalii.com www.msali.com www.msali.tk ...