റമളാന്‍ വരുന്നു, നിങ്ങള്‍ ഒരുങ്ങിയോ?
ര ണ്ടു ദിവസം മുന്‍പ് ഞാന്‍ എന്‍റെ ഒരു കൂട്ടുകാരന് ഫോണ്‍ ചെയ്തു,കൂട്ടത്തില്‍ നോമ്പിനെ കുറിച്ച് വിഷയം വന്നപ്പോള്‍ അവന്‍ പറഞ്ഞു,എടാ ,ഇപ്പ്രാവശ്യം ഞങ്ങള്‍ ഒന്ന് കൂടെ നോമ്പ് ഉഷാറാക്കാന്‍ തന്നെ കരുതിയിട്ടുണ്ട്,അടിപൊളി ഫുഡ് ആണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.പറ്റുമെങ്കില്‍ നീ ഒരു ദിവസം വാ...." നോമ്പ് എന്താണ് എന്നും അതിനു വേണ്ടി ഒരുങ്ങേണ്ടത് എങ്ങിനെ ആണെന്നും ഇന്ന് നാം മറന്നിരിക്കുന്നു,ഇന്ന് നോമ്പിനു വേണ്ടിയുള്ള നമ്മുടെ ഒരുക്കം നോമ്പ് തുറയുടെയും അത്തായത്തിന്റെയും ഒരുക്കമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു,അല് ലെങ്കില്‍ ഇന്നത്തെ മീഡിയകള്‍ നമ്മെ തെട്ടിദ്ധരിപ്പിച്ചിരിക്കുന്നു, "വിശ്വാസികള്‍ നോമ്പിനു ഒരുങ്ങി" എന്ന തലക്കെട്ടിന്റെ താഴെ തണ്ണിമത്തന്റെ ഫോട്ടോ ആകും ഇന്ന് പത്രങ്ങളില്‍ ഉണ്ടാവുക,അഥവാ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട പവിത്ര മാസത്തെ തീറ്റയുടെ മാസമായി തെട്ടിദ്ധരിക്കപ്പെട്ടിക്കുന്നു . റമദാന്‍ വളരെ പവിത്രമായ മാസമാണ്,അതിന്റെ പകല്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ ഉള്ളതാണ്,അതിന്റെ രാത്രി ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ ഉള്ളതാണ്.വളരെ പവിത്രമായ മാസത്തെ നാം ഒരു വിശിഷ്ട അഥിതിയെ പ...