റമളാന്‍ വരുന്നു, നിങ്ങള്‍ ഒരുങ്ങിയോ?
രണ്ടു ദിവസം മുന്‍പ് ഞാന്‍ എന്‍റെ ഒരു കൂട്ടുകാരന് ഫോണ്‍ ചെയ്തു,കൂട്ടത്തില്‍ നോമ്പിനെ കുറിച്ച് വിഷയം വന്നപ്പോള്‍ അവന്‍ പറഞ്ഞു,എടാ ,ഇപ്പ്രാവശ്യം ഞങ്ങള്‍ ഒന്ന് കൂടെ നോമ്പ് ഉഷാറാക്കാന്‍ തന്നെ കരുതിയിട്ടുണ്ട്,അടിപൊളി ഫുഡ് ആണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.പറ്റുമെങ്കില്‍ നീ ഒരു ദിവസം വാ...."
നോമ്പ് എന്താണ് എന്നും അതിനു വേണ്ടി ഒരുങ്ങേണ്ടത് എങ്ങിനെ ആണെന്നും ഇന്ന് നാം മറന്നിരിക്കുന്നു,ഇന്ന് നോമ്പിനു വേണ്ടിയുള്ള നമ്മുടെ ഒരുക്കം നോമ്പ് തുറയുടെയും അത്തായത്തിന്റെയും ഒരുക്കമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു,അല്‍ ലെങ്കില് ഇന്നത്തെ മീഡിയകള്‍ നമ്മെ തെട്ടിദ്ധരിപ്പിച്ചിരിക്കുന്നു, "വിശ്വാസികള്‍ നോമ്പിനു ഒരുങ്ങി" എന്ന തലക്കെട്ടിന്റെ താഴെ തണ്ണിമത്തന്റെ ഫോട്ടോ ആകും ഇന്ന് പത്രങ്ങളില്‍ ഉണ്ടാവുക,അഥവാ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട പവിത്ര മാസത്തെ തീറ്റയുടെ മാസമായി തെട്ടിദ്ധരിക്കപ്പെട്ടിക്കുന്നു .
റമദാന്‍ വളരെ പവിത്രമായ മാസമാണ്,അതിന്റെ പകല്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ ഉള്ളതാണ്,അതിന്റെ രാത്രി ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ ഉള്ളതാണ്.വളരെ പവിത്രമായ മാസത്തെ നാം ഒരു വിശിഷ്ട അഥിതിയെ പോലെ സ്വീകരിച്ചു ആനയിക്കെണ്ടാതുണ്ട്.അത് ഒരിക്കലും ആ പവിത്രതക്ക് കോട്ടം തട്ടുന്ന രീതിയില്‍ ആവരുത് .
റമദാന്‍ എല്ലാ വര്‍ഷവും പുണ്യങ്ങളുമായി നമ്മില്‍ എത്തിച്ചേരുന്ന ഒരു വിശിഷ്ട അതിഥി ആണ് എന്നത് കൊണ്ട് തന്നെ റമദാനെ സ്വീകരിക്കാന്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കുക എന്നതിന് പുറമേ നമ്മുടെ വീടും പരിസരവും പള്ളികളും പ്രത്യാകം അതിനു വേണ്ടി വൃത്തി ആക്കുക കൂടി വേണം .
റജബ് ആകുന്നതോടെ തന്നെ റമദാനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുന്നു ,"റജബിലും ശ അ ബാനിലും ഞങ്ങള്ക് ബറകത്ത് നല്‍കുകയും റമളാന്‍ ഞങ്ങള്‍ എത്തിച്ചു തരുകയും ചെയ്യണേ" എന്ന് പ്രാര്‍ഥിക്കണം .കാരണം റമളാനെ സ്വീകരിക്കാനുള്ള ഈ ഒരുക്കത്തിന് തന്നെ വലിയ പ്രതിഫലം ലഭിക്കും .റമളാനെ കുറിച്ചുള്ള ഖുര്‍ ആനിക വചനങ്ങള്‍ ,ഹദീസുകള്‍ എന്നിവ വായിക്കുകയും അതുമായി ബന്ധപ്പെട്ട പണ്ഡിത ഉപദേശങ്ങള്‍ കേള്‍ക്കുകയും ചെയ്ത് മാനസികമായും നാം തയ്യാറെടുക്കണം,റമളാനില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ റമളാന് മുന്‍പ് തന്നെ പ്ലാന്‍ ചെയ്യണം,എന്നാല്‍ അഥവാ അവന്‍ റമളാന് മുന്‍പ് മരണപ്പെട്ടാലും അവന്‍റെ പ്ലാനിംഗ് ഫലമായി അത് ചെയ്തവന്റെ പ്രതിഫലം തന്നെ അവനു ലഭിക്കും.പ്ലാനിങ്ങില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പെടുത്തുക.
- ഖുര്‍ ആന്‍ മുഴുവനായി പല പ്രാവശ്യം ഓതും
- തറാവീഹു 20 റക അത്ത് ആയി എല്ലാ ദിവസവും നിസ്കരിക്കും.അടുത്തുള്ള പള്ളികളില്‍ 20 ഇല്ലെങ്കില്‍ 20 ഉള്ള പള്ളികള്‍ ഇപ്പോള്‍ തന്നെ കണ്ടു വെക്കുക.
- ദരിദ്രരെയും ബുദ്ധിമുട്ടന്നവരെയും പരമാവധി സഹായിക്കും .അതിനുള്ള കൂട്ടായ സംരംഭങ്ങള്‍ നടത്തുകയും അതില്‍ പങ്കു കൊല്ലുകയും ചെയ്യും.
- ഈ റമളാനോടെ തെറ്റായ കാര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നിന്ന് നന്മ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു ഒരു പുതിയ ജീവിതം തുടങ്ങും എന്ന് കരുതുക.
Source: http://www.abomufliha.tk/
Comments