Posts

Showing posts from October, 2012

നമുക്ക് പെരുന്നാള്‍ ആഘോഷിക്കാം!

മുസ്ലിം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഒരു വലിയ ആഘോഷമാണ് നാളെ മുതല്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന മഹത്തായ വലിയ പെരുന്നാള്‍ ആഘോഷം.അറഫയുടെ ദിവസമായ നാളെ വ്യാഴം ,പെരുന്നാള്‍ ദിനമായ വെള്ളി,അയ്യാമു തശ്രീഖ് എന്ന മൂന്നു ദിവസം ശനി ,ഞായര്‍,തിങ്കള്‍ എന്നിവയാണ് വലിയ പെരുന്നാള്‍ ആഘോഷ ദിനങ്ങള്‍.പെരുന്നാള്‍ ആഘോഷിക്കേണ്ടത്തിന്റെ ഒരു ചെറിയ രൂപമാണ് ഇവിടെ വിവരിക്കുന്നത് . 1-തക്ബീര്‍. ഇസ്ലാമിന്റെ മുദ്രാവാക്യം ആയ തക്ബീര്‍ കൊണ്ട് വീട്,അങ്ങാടി,മസ്ജിദുകള്‍,പാഠശാ ലകള്‍ എന്നിവ ധന്യമാക്കുക .ദുല്‍ഹിജ്ജ മാസം ഒന്ന് മുതല്‍ 13 ന്‍റെ മഗ് രിബ് വരെ രാത്രി -പകല്‍ ഭേദമന്യേ തക്ബീര്‍ ചൊല്ലണം.അതിനു പുറമേ നാളെ സുബ്ഹ്  മുതല്‍ തിങ്കള്‍ അസര്‍ വരെയുള്ള എല്ലാ ഫര്‍ള് നിസ്കാരങ്ങളുടെ ശേഷവും തക്ബീര്‍ ചൊല്ലണം. 2-ഹാജിമാര്‍ അറഫയില്‍ നില്‍കുന്ന നാളെ അവരോട് ഐക്യ ധാര്‍ഡ്യം    പ്രഖ്യാപിച്ചു നാം നോമ്പ് എടുക്കണം.സുന്നത് നോമ്പുകളുടെ കൂട്ടത്തില്‍ വളരെ പുണ്യമുള്ള നോമ്പാണ്‌ നാളത്തെ നോമ്പ്. 3-രാവിലെ തന്നെ നിസ്കാരത്തിനു പുറപ്പെടുക.ചെറിയ പെരുന്നാളില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിക്കാതെയാണ്‌ നിസ്ക...