നമുക്ക് പെരുന്നാള്‍ ആഘോഷിക്കാം!
മുസ്ലിം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഒരു വലിയ ആഘോഷമാണ് നാളെ മുതല്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന മഹത്തായ വലിയ പെരുന്നാള്‍ ആഘോഷം.അറഫയുടെ ദിവസമായ നാളെ വ്യാഴം ,പെരുന്നാള്‍ ദിനമായ വെള്ളി,അയ്യാമു തശ്രീഖ് എന്ന മൂന്നു ദിവസം ശനി ,ഞായര്‍,തിങ്കള്‍ എന്നിവയാണ് വലിയ പെരുന്നാള്‍ ആഘോഷ ദിനങ്ങള്‍.പെരുന്നാള്‍ ആഘോഷിക്കേണ്ടത്തിന്റെ ഒരു ചെറിയ രൂപമാണ് ഇവിടെ വിവരിക്കുന്നത് .
1-തക്ബീര്‍. ഇസ്ലാമിന്റെ മുദ്രാവാക്യം ആയ തക്ബീര്‍ കൊണ്ട് വീട്,അങ്ങാടി,മസ്ജിദുകള്‍,പാഠശാ ലകള്‍ എന്നിവ ധന്യമാക്കുക .ദുല്‍ഹിജ്ജ മാസം ഒന്ന് മുതല്‍ 13 ന്‍റെ മഗ് രിബ് വരെ രാത്രി -പകല്‍ ഭേദമന്യേ തക്ബീര്‍ ചൊല്ലണം.അതിനു പുറമേ നാളെ സുബ്ഹ് മുതല്‍ തിങ്കള്‍ അസര്‍ വരെയുള്ള എല്ലാ ഫര്‍ള് നിസ്കാരങ്ങളുടെ ശേഷവും തക്ബീര്‍ ചൊല്ലണം.
2-ഹാജിമാര്‍ അറഫയില്‍ നില്‍കുന്ന നാളെ അവരോട് ഐക്യ ധാര്‍ഡ്യം പ്രഖ്യാപിച്ചു നാം നോമ്പ് എടുക്കണം.സുന്നത് നോമ്പുകളുടെ കൂട്ടത്തില്‍ വളരെ പുണ്യമുള്ള നോമ്പാണ് നാളത്തെ നോമ്പ്.
3-രാവിലെ തന്നെ നിസ്കാരത്തിനു പുറപ്പെടുക.ചെറിയ പെരുന്നാളില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിക്കാതെയാണ് നിസ്കരിക്കാന്‍ പോകേണ്ടത്.കുളിച്ചു സുഗന്ധം പൂശി പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞു നേരത്തെ തന്നെ നിസ്കാരത്തിനു എത്തി ചേരുക .
4-വെള്ളി രാവിലെ ആണ് പെരുന്നാള്‍ നിസ്കാരം.യു എ യില്‍ സൂര്യോദയത്തിന്റെ 20 മിനിറ്റ് ശേഷം ആണ് നിസ്കാരം ആരംഭിക്കുക.റാസ് അല്‍ ഖൈമയില്‍ രാവിലെ 6.38 നു ആണ് നിസ്കാരം.നിസ്കാര ശേഷം രണ്ടു ഖുത്ബയും കഴിഞ്ഞാണ് മടങ്ങേണ്ടത് .
5-കൂട്ടുകാരെയും കുടുംബങ്ങളെയും പെരുന്നാള്‍ ആശംസിച്ചു കൊണ്ട് ആലിംഗനം ചെയ്യുകയും പരസ്പരം ദുആ ചെയ്യുകയും വേണം. تقبّل الله منّا و منكم (അല്ലാഹു നമ്മില്‍ നിന്ന് എല്ലാം സ്വീകരിക്കട്ടെ ) എന്ന വാചകം ആണ് ഉപയോഗിക്കേണ്ടത്.ശേഷം മസ്ജിദിലേക്ക് വന്നതല്ലാത്ത മറ്റൊരു വഴിയിലൂടെ മടങ്ങി വരണം.
6-ഉള്ഹിയ്യത് ആണ് അടുത്തതായി ചെയ്യേണ്ടത്.ശേഷം കുടുംബത്തോടും കൂട്ടുകാരോടും ഒത്തു പെരുന്നാള്‍ ഭക്ഷണം കഴിക്കണം.കുടുംബത്തെ വിശാലമായി ഭക്ഷിപ്പിക്കേണ്ട ദിവസം ആണ് ഇത്.എന്നാല്‍ ഇസ്ലാം വിരോധിച്ച ധൂര്‍ത്തും പിശുക്കും ഇതില്‍ വന്നു പോകരുത്.
7-അതിനു ശേഷം കുടുംബങ്ങളെയും കൂട്ടുകാരെയും സന്ദര്‍ശിക്കണം.സന്ദര്‍ശിക്കാന്‍ സാധിക്കാത്തവരെ വിളിച്ച് ഈദ് ആശംസിക്കണം.
8-ഈദ് ദിനം പ്രാര്‍ഥനക്ക് വളരെ ഉത്തരം കിട്ടുന്ന ദിവസം ആയത് കൊണ്ട് തന്നെ അന്ന് കഴിയുന്നത്ര ഇസ്തിഗ്ഫാറും തഹ്ലീ ലും ചൊല്ലി നമ്മുടെ ആവശ്യങ്ങള്‍ എല്ലാം അല്ലാഹുവിനോട് ചോദിക്കുക.തീര്‍ച്ചയായും ഉത്തരം കിട്ടും.പ്രാര്‍ഥനയില്‍ എന്നെയും എന്റെ കുടുംബത്തെയും ഉള്‍പ്പെടുത്തുക.
9-ഈദ് ആഘോഷം എന്നത് ഇസ്ലാമില്‍ ആരാധനയാണ്.ആ ആഘോഷം അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ ആവരുത്.ചെറിയ ഒരു തെറ്റ് പോലും അന്ന് നമ്മില്‍ നിന്ന് വരാതെ സൂക്ഷിക്കണം.ഫര്‍ള് നിസ്കാരങ്ങള്‍ ഒന്ന് പോലും തെറ്റാതെ ശ്രദ്ധിക്കണം.
10-പെരുന്നാള്‍ ദിനത്തിലോ ശേഷമുള്ള 3 ദിവസമോ നോമ്പ് പാടില്ല .അത് കൊണ്ട് തന്നെ വലിയ പെരുന്നാള്‍ വലിയ രീതിയില്‍ തന്നെ നമുക്ക് ആഘോഷിക്കണം.നാം പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കുമ്പോള്‍ അല്പം ഇറച്ചി വാങ്ങാന്‍ പോലും കാശ് ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ എത്രെയോ നമ്മുടെ ചുറ്റും ഉണ്ട്...നമ്മുടെ കുട്ടികള്‍ പുതു വസ്ത്രം അണിയുമ്പോള്‍ ഒരു നല്ല വസ്ത്രം പോലും അണിയാന്‍ കഴിവില്ലാത്തവര്‍ എത്രെയോ നമ്മുടെ ഇടയില്‍ ഉണ്ട്.....അങ്ങിനത്തെ ഒരാള്‍ക്ക് ഈദ് ആഘോഷിക്കാനുള്ള അവസരം നാം ഉണ്ടാക്കിയാല്‍ അതിലും വലിയ ഒരു പെരുന്നാള്‍ പിന്നെ നമുക്ക് വേറെയില്ല.നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ അയല്‍വാസികള്‍ ,കുടുംബങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ ശ്രദ്ധിക്കണം......അല്ലെങ്കില്‍ നിങ്ങളുടെ ആഘോഷം ഇസ്ലാമികം ആവില്ല.
تقبّل الله منّا و منكم
1-തക്ബീര്‍. ഇസ്ലാമിന്റെ മുദ്രാവാക്യം ആയ തക്ബീര്‍ കൊണ്ട് വീട്,അങ്ങാടി,മസ്ജിദുകള്‍,പാഠശാ
2-ഹാജിമാര്‍ അറഫയില്‍ നില്‍കുന്ന നാളെ അവരോട് ഐക്യ ധാര്‍ഡ്യം പ്രഖ്യാപിച്ചു നാം നോമ്പ് എടുക്കണം.സുന്നത് നോമ്പുകളുടെ കൂട്ടത്തില്‍ വളരെ പുണ്യമുള്ള നോമ്പാണ് നാളത്തെ നോമ്പ്.
3-രാവിലെ തന്നെ നിസ്കാരത്തിനു പുറപ്പെടുക.ചെറിയ പെരുന്നാളില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിക്കാതെയാണ് നിസ്കരിക്കാന്‍ പോകേണ്ടത്.കുളിച്ചു സുഗന്ധം പൂശി പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞു നേരത്തെ തന്നെ നിസ്കാരത്തിനു എത്തി ചേരുക .
4-വെള്ളി രാവിലെ ആണ് പെരുന്നാള്‍ നിസ്കാരം.യു എ യില്‍ സൂര്യോദയത്തിന്റെ 20 മിനിറ്റ് ശേഷം ആണ് നിസ്കാരം ആരംഭിക്കുക.റാസ് അല്‍ ഖൈമയില്‍ രാവിലെ 6.38 നു ആണ് നിസ്കാരം.നിസ്കാര ശേഷം രണ്ടു ഖുത്ബയും കഴിഞ്ഞാണ് മടങ്ങേണ്ടത് .
5-കൂട്ടുകാരെയും കുടുംബങ്ങളെയും പെരുന്നാള്‍ ആശംസിച്ചു കൊണ്ട് ആലിംഗനം ചെയ്യുകയും പരസ്പരം ദുആ ചെയ്യുകയും വേണം. تقبّل الله منّا و منكم (അല്ലാഹു നമ്മില്‍ നിന്ന് എല്ലാം സ്വീകരിക്കട്ടെ ) എന്ന വാചകം ആണ് ഉപയോഗിക്കേണ്ടത്.ശേഷം മസ്ജിദിലേക്ക് വന്നതല്ലാത്ത മറ്റൊരു വഴിയിലൂടെ മടങ്ങി വരണം.
6-ഉള്ഹിയ്യത് ആണ് അടുത്തതായി ചെയ്യേണ്ടത്.ശേഷം കുടുംബത്തോടും കൂട്ടുകാരോടും ഒത്തു പെരുന്നാള്‍ ഭക്ഷണം കഴിക്കണം.കുടുംബത്തെ വിശാലമായി ഭക്ഷിപ്പിക്കേണ്ട ദിവസം ആണ് ഇത്.എന്നാല്‍ ഇസ്ലാം വിരോധിച്ച ധൂര്‍ത്തും പിശുക്കും ഇതില്‍ വന്നു പോകരുത്.
7-അതിനു ശേഷം കുടുംബങ്ങളെയും കൂട്ടുകാരെയും സന്ദര്‍ശിക്കണം.സന്ദര്‍ശിക്കാന്‍
8-ഈദ് ദിനം പ്രാര്‍ഥനക്ക് വളരെ ഉത്തരം കിട്ടുന്ന ദിവസം ആയത് കൊണ്ട് തന്നെ അന്ന് കഴിയുന്നത്ര ഇസ്തിഗ്ഫാറും തഹ്ലീ
9-ഈദ് ആഘോഷം എന്നത് ഇസ്ലാമില്‍ ആരാധനയാണ്.ആ ആഘോഷം അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ ആവരുത്.ചെറിയ ഒരു തെറ്റ് പോലും അന്ന് നമ്മില്‍ നിന്ന് വരാതെ സൂക്ഷിക്കണം.ഫര്‍ള് നിസ്കാരങ്ങള്‍ ഒന്ന് പോലും തെറ്റാതെ ശ്രദ്ധിക്കണം.
10-പെരുന്നാള്‍ ദിനത്തിലോ ശേഷമുള്ള 3 ദിവസമോ നോമ്പ് പാടില്ല .അത് കൊണ്ട് തന്നെ വലിയ പെരുന്നാള്‍ വലിയ രീതിയില്‍ തന്നെ നമുക്ക് ആഘോഷിക്കണം.നാം പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കുമ്പോള്‍ അല്പം ഇറച്ചി വാങ്ങാന്‍ പോലും കാശ് ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ എത്രെയോ നമ്മുടെ ചുറ്റും ഉണ്ട്...നമ്മുടെ കുട്ടികള്‍ പുതു വസ്ത്രം അണിയുമ്പോള്‍ ഒരു നല്ല വസ്ത്രം പോലും അണിയാന്‍ കഴിവില്ലാത്തവര്‍ എത്രെയോ നമ്മുടെ ഇടയില്‍ ഉണ്ട്.....അങ്ങിനത്തെ ഒരാള്‍ക്ക് ഈദ് ആഘോഷിക്കാനുള്ള അവസരം നാം ഉണ്ടാക്കിയാല്‍ അതിലും വലിയ ഒരു പെരുന്നാള്‍ പിന്നെ നമുക്ക് വേറെയില്ല.നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ അയല്‍വാസികള്‍ ,കുടുംബങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ ശ്രദ്ധിക്കണം......അല്ലെങ്കില്‍ നിങ്ങളുടെ ആഘോഷം ഇസ്ലാമികം ആവില്ല.
تقبّل الله منّا و منكم
എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഒരായിരം വലിയ പെരുന്നാള്‍ ആശംസകള്‍!!!
-M S Ali
Comments