നവീനവാദികളോടുള്ള നിലപാട്...
മര്‍ഹും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 1992ല്‍ എഴുതിയ പഠനമാണിത്. മുസ്‌ലിംകളിലെ നവീന വാദികളോടുള്ള സമീപനം സംബന്ധിച്ച ആധികാരിക രചന പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. സ്വ ഹാബികളുടെ കാലഘട്ടം തൊട്ട് നിലവിലുള്ള കാര്യമാണ് പുത്തനാശയക്കാരോടുള്ള നിസ്സഹകരണം. പരസ്പരം കാണുമ്പോഴുള്ള ഒന്നാമത്തെ സഹകരണമായ സലാം മുതല്‍ മരണാനന്തരം ഖബര്‍സ്ഥാനില്‍ വരെ അതുവേണമെന്നാണു പൂര്‍വീകര്‍ പഠിപ്പിച്ചത്. സ്വഹാബതുല്‍ കിറാമില്‍നിന്നു ദീനിനെ പഠിച്ചു മനസ്സിലാക്കി പ്രവര്‍ത്തിച്ചുപോന്ന കേരളത്തില്‍ ബിദ്അത്തുകാരോടുള്ള നിസ്സഹകരണം അതിന്റെ പാരമ്യത്തില്‍ തന്നെ നിലനിന്നിരുന്നു. സലാം, നിസ്‌കാരം, വിവാഹം, മയ്യിത്ത് നിസ്‌കാരം എന്നിവയിരിക്കട്ടെ, സഹഭോജനം പോലും ശരിയല്ലെന്നാണു പൂര്‍വീകരെ പിന്‍പറ്റിക്കൊണ്ട് ശാലിയാത്തി, ഖുതുബി(ന.മ) തുടങ്ങിയ കേരളത്തില്‍ അടുത്തിടെ ജീവിച്ചു വഫാതായ സര്‍വാംഗീകൃതരായ ആലിമീങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചുതന്നത്. അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളും ആചാരമുറകളും മുബ്തദിഉകളുടെ കൈയേറ്റത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ഉലമായുടെ മുഖമു...