" ലിംഗ സമത്വം" #GenderEquality പത്ര സമ്മേളനം... കാന്തപുരം AP ഉസ്താദ്

വീണ്ടും !!!  പത്ര സമ്മേളനം തുടങ്ങുകയായി സുൽത്താനുൽ ഉലമ എത്തിക്കഴിഞ്ഞു....

വന്ദ്യ വയോധികനായ ഉസ്താദിന്റെ മറുപടി കേട്ട് പത്രപ്രവർത്തകർ പകച്ച് പോയതെങ്ങിനെ....
🤭👇🏻👇🏻👇🏻👇🏻👇🏻👇🏻🤔

വിഷയം #GenderEquality അഥവാ "ലിംഗ സമത്വം"

ഒരു പാട് അത്ഭുതപ്പെടാനും പടിക്കാനും, അൽപം ചിരിക്കാനും പറ്റിയ മറുപടിയായിരുന്നു പത്രക്കാരുടെ കുഴപ്പിക്കുന്ന ചോദ്യത്തിന് ഉസ്താദ് നൽകിയ ഓരോ മറുപടിയും

ഉസ്താദിനെ ഒന്ന് പൊരിച്ചു കളയാം എന്നു പത്രക്കാർ ഓരോരുത്തരായി മനപ്പായസമുണ്ടു. കാരണം ഉസ്താദ് വെല്ലുവിളിച്ചത്. അവരെക്കൂടിയാണല്ലോ കഴിഞ്ഞ ദിവസം.?
"ലിംഗ സമത്വം തെളിയിക്കാൻ വെല്ലുവിളിക്കുന്നു" എന്ന് പറഞ്ഞ ഉസ്താദിന്റെ വെല്ലുവിളി.

"എന്നാൽ തുടങ്ങാം, അല്ലെ ?" ചെറുപുഞ്ചിരിയോടെ ഉസ്താദ്.

"അതെ" അത്യുൽസാഹത്തോടെ എല്ലാവരും.

🌕ഉസ്താദ്:
"ഞാൻ പറഞ്ഞ്ഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. "ലിംഗ സമത്വം" എന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീ വിരുദ്ധമാണ്. ബുദ്ധി ശൂന്യമാണ്. യുക്തി രഹിതമാണ്. ഒരിക്കലും നടക്കാത്തതുമാണ്." അദ്ദേഹം ഒന്ന് നിർത്തി തുടർന്നു: "അത് എന്റെ സ്വന്തം അഭിപ്രായമല്ല, വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതാണു. മതം അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞ്ഞ്ഞു തന്നതാണ്. ദൈവ തീരുമാനമാണ്."

പത്രക്കാർ
"ഈ ആധുനിക യുഗത്തിൽ അങ്ങനെയൊക്കെ ലോകത്തോടു പറയാൻ അങ്ങയെപ്പോലുള്ളവർക്ക് എങ്ങനെ സാധിക്കുന്നു ? 'ലിംഗ സമത്വം', അതല്ലേ പുരോഗമന ആശയം?.. അതല്ലേ നീതി?" - പത്രക്കാർ വിട്ടില്ല.

ഉസ്താദ്
" അല്ല, ആ വാദം അപക്വമാണു. സാമ്പത്തിക സമത്വം അസാധ്യമാണെന്നപോലെ ലിംഗസമത്വവും അസംഭവ്യമാണ്. ഭാവന മാത്രമാണത്. ലോകത്ത് എല്ലാവരും പണക്കാരായാൽ ലോകത്തിനു നിലനിൽക്കാനാവില്ല. എല്ലാവരും പാവപ്പെട്ടവരായാലും അങ്ങിനെ തന്നെ.
ആണിനും പെണ്ണിനും വെവ്വേറെ കഴിവുകളും മികവുകളുമാണു നൽകപ്പെട്ടിട്ടുള്ളത്. അത് വേറെവേറെ തന്നെ മനസ്സിലാക്കി എല്ലാവർക്കും അർഹിക്കുന്ന ബഹുമാനം നല്കുകയാണ് വേണ്ടത്.. അല്ലാതെ എല്ലാരും ഒരുപോലെയാണെന്നു വാദിക്കുകയല്ല."

പത്രക്കാർ
"ഞങ്ങൾക്കാർക്കും ആ വാദമില്ല. അത് അംഗീകരിക്കാനുമാവില്ല. ആണിനേയും പെണ്ണിനേയും വെവ്വേറെ മനസ്സിലാക്കുന്നത് പിന്തിരിപ്പനാണ്‌, പഴഞ്ചനാണ്. ആണു ചെയ്യുന്നതെല്ലാം പെണ്ണിനെ കൊണ്ടും സാധിക്കും. ഇത് കാലം വേറെയാണ്." പത്രക്കാർ വിടാൻ ഭാവമില്ല.


ഉസ്താദ്
"ശരി. എന്നാൽ നിങ്ങൾ 'ലിംഗ സമത്വം' സാധ്യമാണെന്നു തെളിയിക്കൂ. എന്നാൽ നമുക്ക് ചർച്ചയാവാം"

പത്രക്കാർ
"അത് സാധ്യമല്ലെന്ന് തെളിയിക്കാൻ ഉസ്താദിനാവുമോ?" അതെ ചോദ്യം തിരിച്ചു ചോദിച്ചു പത്രക്കാരിലൊരാൾ.

ഉസ്താദ്
"തീർച്ചയായും" ഉസ്താദിന്റെ ദൃഡമായ സ്വരം.
അതേ ശ്വാസത്തിൽ ഉസ്താദ് ചോദ്യ രൂപത്തിൽ ചോദിച്ചു "സൂര്യനും ചന്ദ്രനും EQUAL ആണോ ?"

പത്രക്കാർ
"അല്ല" മറുപടി എളുപ്പത്തിൽ വന്നു.

ഉസ്താദ്
"ഒന്നിന് കടുപ്പം കൂടുതലാണ്. മറ്റേത് കടുപ്പം കുറഞ്ഞഞ്ഞതും ചന്തമേറിയതുമാണു. അല്ലേ? അതുപോലെ തന്നെയാ ആണും പെണ്ണും. രണ്ടിനും അതിന്റേതായ വ്യത്യസ്ത ധർമ്മവും ചന്തവുമുണ്ടാകും. അത് ഒരേ സ്കെയില് വെച്ച് അളക്കാൻ നോക്കരുത്."

പത്രക്കാർ
"മനസ്സിലായില്ല"

ഉസ്താദ്
"മനസ്സിലാക്കിത്തരാം.
നിങ്ങളോടൊരു ചോദ്യം. ആണു ചെയ്യുന്നതെന്തും പെണ്ണിനും സാധ്യമാണെന്നാണല്ലോ നിങ്ങളുടെ പക്ഷം. ഒരു കെട്ടിട നിർമ്മാണ സൈറ്റിൽ കല്ല്‌ ചുമക്കുന്ന ആണിനും പെണ്ണിനും ഒരേ കൂലിയാണോ നല്കുന്നത്?"

പത്രക്കാർ
"അല്ല, ആണിനു 600. പെണ്ണിന് 300" മറുപടി കൃത്യമായി പത്രകാരിലൊരാൾ പറഞ്ഞ്ഞു. "അതിനു കാരണമുണ്ട് ഉസ്താദേ അതുകൊണ്ടാ" അയാൾ തുടർന്നു.

ഉസ്താദ്
"അതെന്താ ?"..

പത്രക്കാർ
"ആണുങ്ങൾ ചുമക്കുന്ന പകുതി കല്ലുകൾ പോലും പെണ്ണുങ്ങൾക്കു ചുമക്കാനാവില്ല, ആ വ്യത്യാസമാ കൂലിയിലും." ഉസ്താദിനെ തോൽപ്പിച്ച ഭാവത്തിൽ അയാൾ വ്യാഖ്യാനിച്ചു.

ഉസ്താദ്
" അത് തന്നെയല്ലേ സഹോദരാ നമ്മൾ തമ്മിലുള്ള തർക്കവും. അതാണു ഞങ്ങളൊക്കെ പറയുന്നതും. ആണു ചുമക്കുന്ന എണ്ണം കല്ലുകൾ പെണ്ണിനെക്കൊണ്ട് ചുമക്കാനാകുന്നില്ല. 'Gender Equality ' എന്നത് , പറയുന്ന സുഖം നടപ്പിലാക്കുമ്പോഴുണ്ടാവില്ല. അത് ലോകത്ത് അസാധ്യവുമാണ്‌."
പറ്റിപ്പോയ അബദ്ധം അപ്പഴാ അയാൾക്ക് മനസ്സിലായത്. എല്ലാവരും മുഖത്തോടു മുഖം നോക്കിയതല്ലാതെ പത്രക്കാരുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നുമുണ്ടായില്ല.

ഉസ്താദ് തുടർന്നു:

"ആണിനു ചുമക്കാനാവുന്ന ഭാരം പെണ്ണിനു ചുമക്കാനാകില്ല. അത് അവരുടെ കുറ്റമോ കുറവോ അല്ല. അവരുടെ പ്രകൃത്യാ ഉള്ള സ്രിഷ്ട്ടിപ്പു അങ്ങിനെയാ. അത് മനസ്സിലാക്കി അവരോടു അനുകമ്പ കാണിക്കുകയാണ് വേണ്ടതു. അല്ലാതെ ആണുങ്ങൾ 200 ഇഷ്ട്ടിക ചുമക്കുന്നു എന്നു പറഞ്ഞ്ഞു അവരെക്കൊണ്ടും 'സമത്വം' പറഞ്ഞ്ഞു അസാധ്യമായത് ചെയ്യിക്കുകയല്ല വേണ്ടത്. അത് അവരോടു ചെയ്യുന്ന ക്രൂരതയാണ്.
അതാണു ഞങ്ങൾ നേരത്തേ പറഞ്ഞ്ഞ്ഞതിന്റെ താല്പര്യം. സമത്വ വാദം സ്ത്രീ വിരുദ്ധമാണെന്ന്."
മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങ വീണ പോലെയായി എല്ലാവരും.
ആ മൌനം ഉസ്താദ് തന്നെ ഭഞ്ഞ്ജിച്ചു. ഉസ്താദ് തുടർന്നു :
" സ്ത്രീക്ക് മാത്രം സാധ്യമായ കുറേ മികവുകളുണ്ട്. അത് അവൾ ചെയ്താലേ കൂടുതൽ ഭംഗി ലഭിക്കൂ. അതിൽ പുരുഷന്റെ MARKS വളരേ കുറവാ."
ഏതാണതെന്ന ഭാവത്തിൽ എല്ലാവരുമിരുന്നു, ഒന്നും ഉരിയാടാതെ.
ഉസ്താദ് വിശദീകരിച്ചു:

"കുട്ടികളെ പരിപാലിക്കുക. കുടുംബം ഭരിക്കുക, മക്കളെ നന്മ പഠിപ്പിക്കുകയും, ക്ഷമയോടെ അവരോടു പെരുമാറുകയും അവരുടെ സ്വഭാവ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്യുക. ഇതൊക്കെ പുരുഷനേക്കാൾ സ്ത്രീ ചെയ്യുമ്പോഴാണ് അത് ഭംഗിയായി തീരുക. അത് സ്ത്രീക്കുള്ള മേന്മ തന്നെയാണു." ഉസ്താദ് ഒന്ന് നിർത്തി തുടർന്നു.
"തിരക്കേറിയ ഒരു റോഡിൽ അപകടം മണക്കുന്ന നിർണ്ണായക ഘട്ടത്തിൽ എതിരേ നിയന്ത്രണം വിട്ടു വരുന്ന വാഹനത്തെ എങ്ങനെ മറികടക്കാമെന്ന ഘട്ടത്തിൽ അവിടെ നിർണ്ണായകമായ തീരുമാനമെടുക്കാനുള്ള മനോധൈര്യം സ്ത്രീയെ അപേക്ഷിച്ച് പുരുഷനായിരിക്കും കൂടുതൽ. അതേ സമയം വസ്ത്രങ്ങൾ തൈക്കുമ്പോൾ ഒരു സൂചിയുടെ ഓട്ടയിലൂടെ നൂൽ കടത്തുന്നത് പുരുഷനേക്കാൾ കൃത്യമായും വേഗത്തിലും ചെയ്യാനാകുക സ്ത്രീക്കാണ്."

ഉസ്താദ് തന്നെ തുടർന്നു:
"ശാരീരിക ബലത്തിലും, മനോ ധൈര്യത്തിലും സ്ത്രീയേക്കാൾ മികച്ചു നില്ക്കുന്നത് പുരുഷനാണ്. അത് സ്ത്രീയെ അപേക്ഷിച്ചു പുരുഷനുള്ള മേന്മയാണ്."..... "വെറുതെ പറയുകയല്ല, നിങ്ങൾ പരിശോധിച്ചോളൂ,
സ്കൂളിലെ കായിക മൽസരങ്ങൾ എന്തിനാ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ നടത്തുന്നത് ?...."
മർമ്മത്തിൽ ക്കൊണ്ട ചോദ്യത്തിനു 'മൗനം' തന്നെയാണു ഭൂഷണം എന്ന് മനസ്സിലാക്കി എല്ലാവരും അനുസരണയുള്ള കേൾവിക്കാർ മാത്രമായി.

ഉസ്താദ് തുടർന്നു :

"മത്സര ഫലത്തിന്റെ 10 വർഷത്തെ റെക്കോർഡ് പരിശോധിച്ചു നോക്കൂ. ഓട്ടത്തിലായാലും, ചാട്ടത്തിലായാലും, ഡിസ്ക്കസ് ത്രോ യിലായാലും ആണ്‍കുട്ടികളുടെ ബഹുദൂരം പിന്നിലാകും പെണ്‍കുട്ടികൾ. ദൂരത്തിലും ഉയരത്തിലും സമയത്തിലുമെല്ലാം.
അതുകൊണ്ടാണ് ആണ്‍കുട്ടികൾക്ക് വേറെ മത്സരവും പെണ്‍കുട്ടികൾക്ക് വേറെ മത്സരവും നടത്തേണ്ടി വരുന്നത്. ലിംഗ സമത്വ വാദികൾ എന്നാൽ ആണിനും പെണ്ണിനും ഒരുമിച്ചൊരു സ്പോർട്സ് മത്സരം നടത്താൻ ആവശ്യപ്പെടട്ടെ.?!.."

അണ്ടിപോയ അണ്ണാനെ പോലെ മറുപടിയില്ലാതെ എല്ലാവരും അന്തം വിട്ടു നിന്നു. വസ്തുതകൾ നിരത്തിയാണ് ഉസ്താദിന്റെ അവതരണം. ഉസ്താദ് പറയുന്നതിലും കാര്യമുണ്ടെന്ന ഭാവത്തിലേക്ക് കുറച്ചുപേർ മാറിയപോലെ.
ഉസ്താദ് വിശദീകരണം തുടർന്നു:

"അത് കൊണ്ടാണു പൊതുകാര്യങ്ങളിലും നാട്ടുകാര്യങ്ങളിലും പുരുഷന് മേധാവിത്വം വന്നത്. അത് സ്വാഭാവികമായി വന്ന സംഗതികളാണ്. പൊതുരംഗത്ത് പുരുഷന്റെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരേ കുറവായതും അതിനാലാണ്."

പത്രക്കാർ
"അത് വെറുതെയാണ് ഉസ്താദേ, പൊതുകാര്യങ്ങളിൽ സ്ത്രീകളും ഇക്കാലത്ത് ഒട്ടും പിറകിലല്ല."

 ഇതുവരേ മിണ്ടാതിരുന്ന ഒരു പപ്പരാസി കിട്ടിയ തക്കത്തിനു ചാടി വീണു.

ഉസ്താദ്
"ശരി, എന്നാൽ അതും നമുക്ക് ചർച്ചയാകാമല്ലോ ?" ഉസ്താദ് വിട്ടുകൊടുത്തില്ല.
"നിങ്ങളിൽ കോണ്‍ഗ്രസ്സുകാരുണ്ടാകുമല്ലോ, അല്ലേ ?..."

"അതേ" പിറകിലിരുന്ന ഒരാൾ കൈ പൊക്കി.

"കെ പി സി സിയിലോ , എ ഐ സി സി യിലോ Gender Equality നടപ്പാക്കിയിട്ടുണ്ടോ ?..

 ആണുങ്ങളുടെ അത്രതന്നെ എണ്ണം പെണ്ണുങ്ങളും ഉണ്ടോ ?.."

നീശ്ശബ്ദത.
"വേണ്ടാ, 25 ശതമാനം പേർ ഉണ്ടോ സ്ത്രീ സാന്നിധ്യം ?"

പത്രക്കാർ
"ഇല്ല "
 മറുപടി പറഞ്ഞ്ഞ്ഞത് മുൻപിലിരുന്ന ഇടതു ചായ്‌വുള്ള ഒരു പത്രക്കാരൻ.

ഉസ്താദ്
"ശരി. ഈ പറഞ്ഞ്ഞ്ഞ 'ലിംഗ സമത്വം' പോളിറ്റ് ബ്യൂറോയിലോ, കേന്ദ്ര കമ്മിറ്റിയിലോ നടപ്പാക്കിയിട്ടുണ്ടോ ?...."

ആർക്കും മിണ്ടാട്ടമില്ല.

"അപ്പോൾ നിങ്ങൾ ആരെക്കൊണ്ടും നടപ്പാക്കി കാണിച്ചുതരാൻ സാധിക്കാത്തതാണ് നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുന്നതു. അതിൽ ശരിയുണ്ടോ ?..."

നെഞ്ചിൽ തറക്കുന്ന ചോദ്യ ശരം അന്തരീക്ഷത്തിൽ വെറുതെ കിടന്നു കറങ്ങ്ങ്ങി. മുൻപിലിരുന്ന വാട്ടർ ബോട്ടിലെടുത്ത് വരണ്ട തൊണ്ട നനക്കുന്നുണ്ടായിരുന്നു പലരും.

അടുത്ത ചോദ്യം തന്നോടാവുമെന്നു കരുതി ബി ജെ പി ചായ്‌വുള്ള പത്രക്കാരൻ മെല്ലെ എഴുന്നേൽകാനൊരുങ്ങി.

ഉസ്താദ് പറഞ്ഞ്ഞു:
"എല്ലാവരുടെ സ്ഥിതിയും അതുതന്നെയാ. ബി ജെ പി ആയാലും ലീഗ് ആയാലും ആരെക്കൊണ്ടും Gender Equality അവനവന്റെ പാർട്ടിയിൽ നടപ്പാക്കാൻ ആർക്കും സാധിച്ചിട്ടില്ല. പ്രസംഗിക്കാൻ എലാർക്കും എളുപ്പമാ."
"വിശുദ്ധ ഖുർആൻ നടക്കുന്നതേ നടക്കുമെന്നു പറയൂ. അസാധ്യമായത് സാധ്യമാണെന്നു പൊളിവചനം പറയുന്നത് ഇസ്ലാമിക രീതിയല്ല. പടപ്പുകളെ പടച്ച ദൈവത്തിനറിയാം ഓരോരുത്തർക്കുള്ള നിയമവും നീതിയും.

 എലാവരും വന്നു സഹകരിച്ചതിൽ സന്തോഷം."
പരിപാടി കഴിഞ്ഞല്ലോ എന്ന് നെടുവീർപ്പിട്ടു പോകാനായി എഴുന്നേല്ക്കാൻ തുടങ്ങി ചിലർ.
ഉപസംഹാരം എന്ന നിലക്ക് ഇതുകൂടി പറഞ്ഞ്ഞു ഉസ്താദ് :
"കരുത്തരായ പുരുഷന്റെ തണലിലും സംരക്ഷണത്തിലുമാണു സ്ത്രീ വളരേണ്ടത്. സ്ത്രീ പ്രകൃത്യാ അബലയാണ്. അതുകൊണ്ടാണ് അവൾക്ക് ബസിലും ട്രയിനിലുമെല്ലാം സീറ്റ് Reserve ചെയ്യേണ്ടി വരുന്നത്. പുരുഷനെ പോലെ അവൾക്കും കരുത്തുണ്ടായിരുന്നെങ്കിൽ അവിടെയൊന്നും RESERVATION ന്റെ പ്രശ്നമേ ഉദിക്കില്ലല്ലോ ! ?......"


"സ്ത്രീക്കു വേണ്ടത്
 'സ്വാതന്ത്ര്യമാണോ',

 അതോ 'സുരക്ഷയാണോ'

 എന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ചിന്തിക്കുക.

 "ലിംഗസമത്വ"മല്ല ഇവിടെയാവശ്യം, "ലിംഗ നീതിയാണ്" വേണ്ടത്
(ഈ വാക്കു കേട്ട പത്രക്കാർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അൽഭുതത്തോടെ നോക്കി)

 അപ്പഴേ സ്ത്രീക്കു അവൾക്കാവശ്യമായ നീതിയും പരിരക്ഷയും ലഭിക്കുകയുള്ളൂ... "
പോകാനൊരുങ്ങിയ പത്രക്കാരോട് ഉസ്താദ് അവസാനമായി :

"എത്ര പേരാണു നിങ്ങൾ വന്നിട്ടുള്ളത് ?. ചായ കുടിച്ചിട്ടു പോയാൽ മതി എല്ലാവരും."

പത്രക്കാർ
"ഞങ്ങൾ 22 പേർ" മീഡിയാ ഫോറം സെക്രട്ടറി മറുപടി പറഞ്ഞ്ഞു.

ഉസ്താദ്
" എത്ര വനിതകളുണ്ട് ,
ആ ഇരുപത്തി രണ്ടിൽ ?.."

"ഞാൻ ഒരാൾ ! "...
 പിറകിലിരുന്നിരുന്നു ഒരു പത്രപ്രവർത്തക നിഷ്ക്കളങ്കമായി കൈ പൊക്കി.

ഉസ്താദ്
"22 പേരിൽ ഒരു വനിത മാത്രമോ ?....നിങ്ങളെങ്കിലും 'ലിംഗ സമത്വം' നടപ്പാക്കിക്കൊണ്ടായിരുന്നില്ലേ ഇതു ചർച്ച ചെയ്യാൻ ഇങ്ങോട്ടു വരേണ്ടിയിരുന്നത് ?? .."

ചിന്താ ശേഷിയുടെ മർമ്മത്തിൽ ആഞ്ഞു പതിച്ച ആ ചോദ്യ ശരത്തിനു മുൻപിൽ നിരായുധരായ ആ ചെറുപ്പക്കാർ, ഇനിയുമൊരു ചോദ്യം വരുന്നതിനു മുന്പ് മെല്ലെ ആ പരിസരം കാലിയാക്കി, ഒരായിരം ചോദ്യങ്ങൾ സ്വന്തത്തോട്‌ തന്നെ ചോദിച്ചു കൊണ്ട്

 സുൽത്താനുൽ ഉലമ ശൈഖുനാ കാന്തപുരം ഉസ്താദിന് അള്ളാഹു (സു) ആഫിയ ത്തോടെയുള്ള ദീർഗ്ഗായുസ് പ്രധാനം ചെയ്യട്ടെ...
ആമീൻ

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."

How to Hide or unhide Your Desktop icons in Windows 10/8/7