നമ്മുടെ ഓര്‍മശക്തി നെറ്റ് കാര്‍ന്നുതിന്നുന്നു! Google..?
നമ്മുടെ ഓര്‍മശക്തി നെറ്റ് കാര്‍ന്നുതിന്നുന്നു! Google..? ‘ഇറാന്റെ തലസ്ഥാനമേത്?’ അല്ലെങ്കില്‍ ‘ചൈനയുടെ പ്രധാനമന്ത്രിയാര്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടയുടന്‍ ബ്രൌസര്‍ തുറന്ന് ഗൂഗിള്‍ എന്ന് അടിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക, അപകടം അടുത്തുകഴിഞ്ഞു! ഓര്‍മശക്തിയെന്ന അത്ഭുതകഴിവ് നിങ്ങളെ വിട്ടകലാന്‍ തുടങ്ങിയിരിക്കുന്നു. ‘ടെഹ്‌റാന്‍’ ആണ് ഇറാന്റെ തലസ്ഥാനമെന്നും ചൈനയുടെ പ്രധാനമന്ത്രി ‘വെന്‍ ജിയാബോ’ ആണെന്നും നമുക്ക് അറിയാത്തതാണോ? അല്‍പം ചിന്തിച്ചാല്‍ ഓര്‍ത്തെടുക്കാവുന്നതല്ലേ ഇക്കാര്യങ്ങള്‍? എന്നിട്ടും നമ്മള്‍ ചെയ്യുന്നതെന്താണ് - ‘ഗൂഗ്ലുക’! കൊളംബിയ യൂനിവേഴ്സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബെറ്റ്സി സ്പാരോയും സംഘവും നടത്തിയ പഠനം പറയുന്നത് ഇന്റര്‍നെറ്റ് അടക്കമുള്ള വിവരസാങ്കേതികവിദ്യയുടെ അതിരുവിട്ട ഉപയോഗം ഓര്‍മശക്തിയെ പതുക്കെ കൊല്ലും എന്നാണ്. എന്തെങ്കിലും ഒരു കാര്യം അറിയാനായി നാം കമ്പ്യൂട്ടറിനെയോ ഇന്റര്‍നെറ്റിനെയോ മൊബൈലിനെയോ ആശ്രയിക്കുകയാണെങ്കില്‍ ആ കാര്യം ഓര്‍മയില്‍ സൂക്ഷിക്കാന്‍ തലച്ചോര്‍ പിന്നീട് മിനക്കെടുകയില്ലെത്രെ! പഠനത്തിന് വിധേയരായവരോട് കുറച്ച് കാര്യ...