Facebook and Islam ????
അസ്സലാമു അലൈകും വരഹ്മടുല്ലഹ് വബരകാതുഹു ..... ബിസ്മില്ലാഹി റഹ്മാനി റഹീം ഇ സ്ലാമിലെ എന്റെ സഹോദരീ സഹോദരന്മാരെ. നമ്മുടെ ഇടയില്‍ മുസ്ലീങ്ങളുടെയും അമുസ്ലീങ്ങളുടെയും ഇടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് വ്യാപക മായ പ്രചാരം സിദ്ധിച്ച ഒരു സൈറ്റ് ആണ് ഫേസ് ബുക്ക് . കോടികണക്കിന് ആളുകള്‍ ആണ് ഈ വെബ് സൈറ്റ് ദിനം പ്രതി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഒരു വേള വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ഇത്രയതികം പ്രചാരം സിദ്ധിച്ച മറ്റൊരു സൈറ്റ് ഇല്ല എന്ന് തന്നെ പറയാം. ഒരു മനുഷ്യന്റെ ജന്മവാസന ആണ് തന്റെ ചുറ്റുമുള്ള വ്യക്തികളുടെ സ്വകാര്യങ്ങലോ അവരുടെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടതിണോ ഉള്ള ഒരു ഉള്‍പ്രേരണ. ഈമാന്‍ ഉള്ള ആളുകള്‍ ആ വികാരത്തെ നിയന്ത്രിച്ചു നിറുത്തുന്നതില്‍ വിജയിച്ചവര്‍ ആണ്. അല്ലാത്തവര്‍ അതിനു സാധ്യമായ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുക തന്നെ ചെയ്യും. ഈ വെബ്സൈറ്റ് അങ്ങിനെയുള്ള ഒരു കൂട്ടര്‍ക്ക് അനന്തമായ സാദ്യതകള്‍ തന്നെയാണ് ഒരുക്കി വച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് അവന്റെതായ പല സ്വകാര്യങ്ങളും ഉണ്ടാകും. ഉധഹരണമായി അയാള്‍ തന്റെ വിവാഹത്തിനു മുന്നേ അനിയന്ത്രിതമായി ജീവിതത്...