ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്; ഉടന്‍ ചുമതലയേല്‍ക്കും
ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്; ഉടന്‍ ചുമതലയേല്‍ക്കും Published on April 30, 2011 തിരുവനന്തപുരം: സിപിഎം നിയന്ത്രിക്കുന്ന കൈരളി ടിവിയില്‍ നിന്നു രാജിവെച്ച എംഡിയും എഡിറ്ററുമായ ജോണ്‍ബ്രിട്ടാസിന്റെ പുതിയ ചുമതല ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്. അടുത്ത ദിവസംതന്നെ അദ്ദേഹം ചുമതലയേല്‍ക്കും. രാജിവെച്ച ശേഷം പരന്ന പലതപം ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം ഏഷ്യാനെറ്റിലേയ്ക്കു പോകുന്നതു സ്ഥിരീകരിച്ചത്. അപ്പോഴും സിഇഒ ആണെന്നായിരുന്നു വിവരം. എന്നാല്‍ ഏഷ്യാനെറ്റ് എംഡി കെ.മാധവനു തൊട്ടുതാഴെ കേരളത്തിന്റെ സമ്പൂര്‍ണ ചുമതലയുള്ള ബിസിനസ് ഹെഡ് തസ്തിക പുതുതാതായി സൃഷ്ടിക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയുടെ ചുമതലയാണ് ബ്രിട്ടാസ് വഹിക്കുക. മാധവന് സ്റ്റാര്‍ ഗ്രൂപ്പിന്റെ കേരളത്തിനു പുറത്തുള്ള കൂടുതല്‍ ചുമതലളുണ്ട്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റെ കൂടി ാളിത്തത്തിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്. അവിടെ വൈസ് പ്രസിഡന്റായിരുന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലേയ്ക്കു പോയ ശേഷം മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ജോണ്‍ ബ്രിട്ടാ...